അടച്ചിട്ട വീട്ടിലെ റഫ്രിജറേറ്ററിന് തീപിടിച്ചു

കൊടുങ്ങല്ലൂർ: അടച്ചിട്ട വീട്ടിലെ റഫ്രിജറേറ്ററിന് തീപിടിച്ചു. ഫയർ ഫോഴ്സി​െൻറ ഇടപെടലിനെ തുടർന്ന് നഷ്​ടത്തി​െൻറ വ്യാപ്തികുറഞ്ഞു. എറിയാട് ജി.കെ.വി.എച്ച് .എസ്.എസിന് സമീപം അധ്യാപകനായ യു. മുഹമ്മദ് റാഫിയുടെ വീട്ടിലാണ് സംഭവം.

ഇദ്ദേഹം കുടുംബസമ്മേതം വീട് അടിച്ചിട്ട് ബുധനാഴ്ച ആലപ്പുഴയിൽ പോയതായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആറോടെ വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാരാണ്​ ​െപാലീസിൽ വിവരം അറിച്ചത്​. തുടർന്ന് കൊടുങ്ങല്ലൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.

തീപിടിത്തത്തിൽ അടുക്കളയും ഗൃഹോപകരണങ്ങളും പുകയും കരിയും പിടിച്ച് നാശമായി. അടുത്തുണ്ടായിരുന്ന പാചകവാതക സിലിണ്ടറിന് തീ പിടിക്കാതിരുന്നത് വൻ അപകടം ഒഴിവാക്കിയതായും ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. സീനിയർ ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർ പി.ബി. സുനിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർമാരായ പി.എസ്. ശ്രീജിത്ത്, ദിലീപ്, ആർ. ശ്രീജിത്ത്, സിനിൽ കുമാർ, ഹോംഗാർഡ് ജോൺസൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കുടുത്തു. കൊടുങ്ങല്ലൂർ പൊലീസും ഉണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.