കൊടുങ്ങല്ലൂരിൽ പൈപ്പ് പൊട്ടൽ; ഇലക്ടിക്ക് പോസ്റ്റിന്‍റെ ഉയരത്തിൽ വെള്ളം ചീറ്റി

കൊടുങ്ങല്ലുർ: കൊടുങ്ങല്ലൂരിൽ അസാധാരണ പൈപ്പ് പൊട്ടൽ. കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഇലക്ടിക്ക് പോസ് റ്റോളം ഉയരത്തിൽ അതിശക്തമായി ശുദ്ധജലം പുറത്തേക്ക് തള്ളിയത്. തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് പൊട്ടലുണ്ടായത്.

പുല്ലൂറ്റ് നാരായണമംഗലം ടാങ്കിൽ നിന്ന് കൊടുങ്ങല്ലൂർ നഗരസഭ പ്രദേശത്ത് കുടിവെളളം വിതരണം ചെയ്യുന്ന 450 എം.എം പൈപ്പ് കെ.കെ.ടി.എം കോളജ് സ്റ്റോപ്പിലെ വാൽവിലൂടെയാണ് വെള്ളം പുറത്തേക്ക് തള്ളിയത്.   

വെള്ളം ഉയർന്ന് പൊങ്ങി നിലം പതിക്കാൻ തുടങ്ങിയതോടെ ഒരു വേള റോഡ് വഴിയുള്ള ഗതാഗതം പോലും പ്രയാസകരമാകുകയുണ്ടായി. നിറഞ്ഞ് നിന്ന ജലസംഭരണിയിലെ വെള്ളം മുഴുവൻ പുറത്തേക്ക് ഒഴുകിയതിന് ശേഷമാണ് ഗതാഗതം സുഗമമായത്. ചൊവ്വാഴ്‌ച അറ്റകുറ്റപണി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കെ.കെ.ടി.എം കോളജ് സ്റ്റോപ്പിൽ പൈപ്പ് പൊട്ടി ശുദ്ധജലം പുറത്തേക്ക് തള്ളുന്നു.


Tags:    
News Summary - Pipe rupture in Kodungallur; Water splashed at the height of the electric post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.