കൊടുങ്ങല്ലൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച വാട്ടർ എ.ടി.എം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഒരു രൂപ നാണയമുണ്ടോ? ഒരു ലിറ്റർ കുടിവെള്ളം റെഡി

കൊടുങ്ങല്ലൂർ: മുനിസിപ്പൽ ബസ്‌ സ്റ്റാൻഡിൽ നഗരസഭ വാട്ടർ എ.ടി.എം സ്ഥാപിച്ചു. ശുദ്ധീകരിച്ച് ശീതീകരിച്ച കുടിവെള്ളം ഒരുരൂപ നാണയമിട്ടാൽ ഒരു ലിറ്ററും അഞ്ച് രൂപ നാണയമിട്ടാൽ അഞ്ച് ലിറ്ററും കിട്ടും.

നഗരസഭ ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ ചെലവിൽ കേരള സംസ്ഥാന ഇൻഡസ്ട്രിയൽ എന്‍റർപ്രൈസസ് ലിമിറ്റഡാണ് സ്ഥാപിച്ചത്. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, എൽസി പോൾ, ഷീല പണിക്കശ്ശേരി, ടി.എസ്. സജീവൻ, ഇ.ജെ. ഹിമേഷ്, സി.എസ്. സുമേഷ്, ബീന ശിവദാസൻ, അസി. എൻജിനീയർ ബിന്ദു എന്നിവർ സംസാരിച്ചു.

Tags:    
News Summary - One rupee for one liter drinking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.