കൊടുങ്ങല്ലൂർ: എടവിലങ്ങിൽ പട്ടാപ്പകൽ വീണ്ടും ബൈക്കിലെത്തി മാല കവർച്ച. 75 വയസുള്ള വയോധികയുടെ മാലയാണ് വഴി ചോദിച്ചെത്തിയ ബൈക്ക് യാത്രക്കാരൻ കഴിഞ്ഞ ദിവസം കവർന്നത്. എടവിലങ്ങ് മാവുകൂട്ടത്തിൽ ശാന്ത (75)യുടെ മൂന്നു പവൻ തൂക്കമുള്ള മാലയാണ് നഷ്ടപ്പെട്ടത്. എടവിലങ്ങ് ചന്ത യൂബസാർ റോഡിൽ ശനിയാഴ്ച രണ്ടോടെയാണ് സംഭവം. വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ശാന്തയോട് വഴി ചോദിക്കാന്നെന്ന വ്യാജ എത്തിയ ബൈക്ക് യാത്രക്കാരൻ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
ബലപ്രയോഗത്തിനിടെ വയോധിക നിലത്ത് വീണു. കൊടുങ്ങല്ലൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന്റേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എടവിലങ്ങിൽ ഒരാഴ്ച മുമ്പ് സമാനമായ രീതിയിൽ മാല മോഷണം നടന്നിരുന്നു. കാര അഞ്ചലശ്ശേരി തമ്പിയുടെ ഭാര്യ ലളിതയുടെ മാലയാണ് അന്ന് എടവിലങ്ങ് മരമില്ലിന് സമീപം ബൈക്കിൽ വന്ന മോഷ്ടാവ് കവർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.