കൊടുങ്ങല്ലൂരിൽനിന്ന് കാണാതായ വിദ്യാർഥി​യെ ചൈന അതിർത്തിയിൽ പട്ടാളം പിടികൂടി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ വിദ്യാർഥി​യെ ചൈന അതിർത്തിയിൽ പട്ടാളം പിടികൂടി. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിയായ അഖിൽ മുഹമ്മദ് (18) ആണ് ഇന്ത്യൻ അതിർത്തിയായ ലഡാക്കിൽ സൈന്യത്തിന്റെ കൈയ്യിൽപെട്ടത്.

ഒന്നരമാസം മുമ്പാണ് അഖിൽ നാടുവിട്ടത്. തുടർന്ന് കുടുംബം പൊലീസിൽ പരാതിപ്പെട്ടിരുന്നു. തെരച്ചിൽ തുടരുന്നതിനിടെ ബസുകളിലും മറ്റുമായി ഡെൽഹിയിലും തുടർന്ന് ലഡാക്കിലും എത്തുകയായിരുന്നു. സൈന്യം പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ അഖിലിനെ പിടികൂടി ഉടൻ സമീപത്തെ പൊലീസ് സ്റ്റേഷനിൽ കൈമാറി. പൊലീസിൽ നിന്ന് വിവരം ലഭിച്ച വീട്ടുകാർ ലഡാക്കിലെത്തിയാണ് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.

അഖിൽ മുൻപും നാടുവിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഒരിക്കൽ കാണാതായപ്പോൾ പാലക്കാട് അതിർത്തിയിൽ നിന്ന് വനംവകുപ്പ് അധികൃതരാണ് പിടികൂടിയത്. 

Tags:    
News Summary - Missing student from Kodungallur Captured by troops on Chinese border, ladakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.