എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച്ക സ്​റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ

കൊടുങ്ങല്ലൂർ: എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കസ്​റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി എക്‌സൈസ് ഉദ്യോഗസ്ഥർ വിരിച്ച വലയിൽ തന്നെ വീണു. ചാവക്കാട് മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫ് (40)നെയാണ് എക്സൈസ് സംഘം പിൻതുടർന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ 12ന് അഴീക്കോട് ചേരമാൻ പരിസരത്തുനിന്ന് 1.2 കിലോ കഞ്ചാവുമായി മനാഫിനെ കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് പാർട്ടി കസ്​റ്റഡിയിലെടുത്തിരുന്നു.

പിറ്റേന്ന് പുലർച്ച 2.30ന് പ്രതി ബാത്ത് റൂമിൽ പോകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് കൈവിലങ്ങ്​ അഴിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. ഉദ്യോഗസ്ഥരെ ആക്രമിച്ച് കെട്ടിടത്തി​െൻറ മുകളിൽനിന്ന് പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ്, ഫിംഗർ പ്രിൻറ് ബ്യൂറോ, ഡോഗ് സ്‌ക്വാഡ്, സ്പെഷൽ ബ്രാഞ്ച് എന്നിവരും അന്വേഷണം നടത്തിയിരുന്നു.

കൊടുങ്ങല്ലൂർ എക്‌സൈസ് ഇൻസ്‌പെക്ടർ പ്രവീണി​െൻറ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ മനാഫ് ചാവക്കാട് ഭാഗത്ത് ഉണ്ടെന്ന വിവരം എക്‌സൈസ് സംഘത്തിന് ലഭിച്ചത്. അറസ്​​റ്റ് ഭയന്ന് നാട് വിടാനുള്ള പദ്ധതിയിലായിരുന്നു ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

Tags:    
News Summary - man who attacked and escaped from excise custody arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.