‘മാസ്’ ഇലക്ട്രിക്​ ബൈക്കിൽ ഇ.ടി. ടൈസൺ എം.എൽ.എ

'മാസ്' ശരിക്കും മാസാണ്

കൊടുങ്ങല്ലൂർ: 'മാസ്' ഇലക്ട്രിക് ബൈക്കിൽ മാസ്മരികത തീർത്ത് യുവാവ്. എടവിലങ്ങ് സ്വദേശി മാനങ്കേരി എം.എസ്. നിസാറാണ് ഒമ്പതുമാസത്തെ അധ്വാനംകൊണ്ട് ആകർഷകവും പ്രത്യേകതയുള്ളതുമായ ഇലക്ട്രിക്​ ബൈക്ക് നിർമിച്ചത്. 150 കിലോയ​ുള്ള ബൈക്കിന് 'മാസ്' എന്നാണ് പേരിട്ടത്.

കെട്ടിലും മട്ടിലും മറ്റു ബൈക്കുകളേക്കാൾ വത്യസ്തമാണ് മാസ്. ബൈക്കി​െൻറ ആദ്യപരീക്ഷണ ഓട്ടം ഇ.ടി. ടൈസൺ എം.എൽ.എയാണ് നിർവഹിച്ചത്. ഈ ബൈക്ക് വിപണിയിലെത്താൻ വേണ്ട സഹായം ചെയ്യുമെന്ന്​ എം.എൽ.എ ഉറപ്പുനൽകി. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ.പി. ആദർശ്, വാർഡ് മെംബർ സുമ വത്സൻ തുടങ്ങിയവർ സംബന്ധിച്ചു. 

Tags:    
News Summary - man made a bike named mass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.