കൊടുങ്ങല്ലൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.പി. ജാക്സണും എൽ.ഡി.എഫ് സ്ഥാനാർഥി വി.ആർ. സുനിൽ കുമാറും കണ്ടുമുട്ടിയപ്പോൾ
മാള: ജാക്സേട്ടാ.... എതിരാളികളെ പോലും അതിശയിപ്പിച്ച് സുനിൽകുമാറിന്റെ വിളി. കൊടുങ്ങല്ലൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.പി. ജാക്സണെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി വി.ആർ. സുനിൽകുമാർ നീട്ടി വിളിച്ചത്. മണ്ഡലത്തിലെ മുഖ്യ എതിരാളികൾ പരസ്പരം കൈ കൊടുത്ത് ചേർന്നു നിന്ന കാഴ്ച കണ്ട് പലരും കൈയടിച്ചു.
കൊടുങ്ങല്ലൂർ എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ അഡ്വ. വി.ആർ. സുനിൽകുമാർ തിങ്കളാഴ്ച രാവിലെ കോഴിക്കോട് രൂപത മെത്രാനും മാള പള്ളിപ്പുറം ഇടവകക്കാരനുമായ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിെൻറ റൂബി ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ മാള പള്ളിപ്പുറം ദേവാലയത്തിൽ എത്തിയതായിരുന്നു. ഇതിനിടെ യു.ഡി.എഫ് സ്ഥാനാർഥി എം.പി. ജാക്സണും അവിടെ എത്തി.
പരസ്പരം കുശലാന്വേഷണം നടത്തിയാണ് ഇരുവരും പിരിഞ്ഞത്. സൗഹൃദങ്ങൾക്ക് എന്നും വില കൊടുക്കുന്ന വ്യക്തിയാണ് സുനിൽ കുമാറെന്ന് ജാക്സൺ പറഞ്ഞു. ജാക്സൺ തന്റെ ജ്യേഷ്ഠ സഹോദരന് തുല്യമാണെന്ന് സുനിൽ കുമാറും പ്രതികരിച്ചു. പള്ളി മുറ്റത്തെ ഇവരുടെ കൂടിക്കാഴ്ച നാട്ടുകാർക്ക് കൗതുക കാഴ്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.