കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ കാവുതീണ്ടലിന്‍റെ ആചാരപ്രകാരം പല്ലക്കിൽ ക്ഷേത്രാങ്കണത്തിലെത്തുന്ന കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ

ഭരണി ഭക്തരുടെ വിശപ്പും ദാഹവുമകറ്റി കൊടുങ്ങല്ലൂരിന്‍റെ ആതിഥേയത്വം

കൊടുങ്ങല്ലൂർ: ഭരണിക്കാവിലെത്തിയ പതിനായിരങ്ങളുടെ വിശപ്പും ദാഹവുമകറ്റി കൊടുങ്ങല്ലൂരിന്‍റെ ആതിഥേയത്വം. മൂന്നു നേരം ഭക്ഷണവും, സംഭാരവും, കുടിവെള്ളവുമെല്ലാം നൽകിയാണ് ഭക്തസാഗരത്തെ കൊച്ചിൻ ദേവസ്വം ബോർഡ്‌ അധികൃതരും നാട്ടുകാരും സ്വീകരിച്ചത്. വിശ്രമത്തിനും സൗകര്യമൊരുക്കി.

മെഡിക്കൽ സേവനവും ലഭ്യമാക്കിയിരുന്നു. വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെയാണ് സൗജന്യ ഭക്ഷണ വിതരണം ഒരുക്കിയത്. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ പ്രാതൽ - സംഭാര വിതരണവും അനേകം ഭക്തർക്ക് ആശ്വാസമേകി. തിരുവഞ്ചികുളം മുതൽ കൊടുങ്ങല്ലൂർ നഗരത്തിന്‍റെ എല്ലാ ഭാഗത്തും സന്നദ്ധ സംഘടനകളും സജീവ സാന്നിധ്യമായിരുന്നു.

Tags:    
News Summary - Kodungallur Bharani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.