ബൈക്കിലെത്തിയ സംഘം സി.പി.എം പ്രവർത്തകനെ ആക്രമിച്ചു

കൊടുങ്ങല്ലൂർ: മേത്തല അഞ്ചപ്പാലത്ത് സി.പി.എം പ്രവർത്തകനെ ആക്രമിച്ചു. അഞ്ചപ്പാലം മൂലങ്കണ്ണി ഷിഹാബിനെയാണ് ആക്രമിച്ചത്. പരിക്കേറ്റ യുവാവിനെ കൊടുങ്ങല്ലൂർ ടി.കെ.എസ് പുരം മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നമ്പർ പ്ലേറ്റ് മറച്ച ബൈക്കുകളിലെത്തിയവരാണ് ആക്രമണം നടത്തിയത്. ഈയിടെ അഞ്ചപ്പാലത്ത് കായിക മത്സരത്തിനിടെ കളിക്കാർ തമ്മിലുണ്ടായ സംഘർഷത്തി​െൻറ തുടർച്ചയാണ് ആക്രമണമെന്ന് സൂചനയുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.


Tags:    
News Summary - In Kodungallur, a group on a bike attacked a CPM activist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.