അറസ്റ്റിലായ പ്രതികൾ
കൊടുങ്ങല്ലൂർ: മുൻവൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. വലപ്പാട് കരയാമുട്ടം സ്വദേശി ഇരുവേലി വീട്ടിൽ നവീൻ (31), വലപ്പാട് കോതകുളം ബീച്ച് കളരിക്കൽ വീട്ടിൽ ദിലീപ് (43), മേത്തല പടന്ന ആലിപറമ്പിൽ വീട്ടിൽ സക്കു എന്ന് വിളിക്കുന്ന ബെന്യാമിൻ (43) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
രാമവർമപുരം കുറ്റുമുക്ക് സ്വദേശി ഇലമുറ്റത്ത് വീട്ടിൽ സതീഷാണ് (36) ആക്രമണത്തിനിരയായത്. ആറാം തീയതി വൈകീട്ട് അഴീക്കോട് മാർത്തോമ പള്ളിക്കടുത്തുള്ള ഐസ് പ്ലാൻറിനടുത്ത് വെച്ചായിരുന്നു ആക്രമണം.
നവീൻ വധശ്രമം ഉൾപ്പെടെ ഏഴ് കേസുകളിലും ദിലീപ് വധശ്രമം ഉൾപ്പെടെ അഞ്ച് കേസിലും ബെന്യാമിൻ രണ്ട് വധശ്രമം ഉൾപ്പെടെ ഒമ്പത് കേസുകളിലും പ്രതിയാണ്. ഇൻസ്പെക്ടർ ബി.കെ അരുൺ, എസ്.ഐ സജിൽ, സി.പി.ഒമാരായ ഗോപേഷ്, അബീഷ് എബ്രഹാം, അഖിൽ രാജ്, ഷമീർ, ജോസഫ് എന്നിവർ അഴീക്കോട് കോസ്റ്റൽ സ്റ്റേഷൻ എസ്.ഐ ബാബു, സി.പി.ഒ പ്രജിത്ത് എന്നിവരുടെ സഹായത്തോടെ പ്രതികളെ കാര കാതിയാളം അടിപൊളി ബസാറിൽ വെച്ചാണ് ഓടിച്ചിട്ട് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.