യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടി‍ന്‍റെ അറ്റകുറ്റപ്പണി നടത്തുന്നു

നിർധന കുടുംബത്തെ ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ്

കയ്പമംഗലം: ഉമ്മൻചാണ്ടി നിയമസഭ സാമാജികത്വത്തി‍െൻറ 50 വർഷം തികയുന്നതി‍െൻറ ഭാഗമായി നിർധന കുടുംബത്തെ ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ്. കാഴ്ച നഷ്​ടപ്പെട്ട വലപ്പാട് 11ാം വാർഡ് സ്വദേശി കിളിയന്തറ സന്തോഷിനെയും കുടുംബത്തെയുമാണ് ഏറ്റെടുത്തത്. സന്തോഷ് ഗൾഫിന് പോയി തിരിച്ചെത്തിയപ്പോഴാണ് പ്രമേഹം മൂലം കാഴ്ച നഷ്​ടപ്പെട്ടത്.

ചെറിയ വീട് ഉണ്ടായിരുന്നത് മരം വീണ് തകർന്നു. പിന്നീട് ഒറ്റമുറിക്കുള്ളിൽ ഭാര്യയും അമ്മയും പ്ലസ് ടു വിന് പഠിക്കുന്ന മകളുമായി ജീവിതം തള്ളിനീക്കുകയായിരുന്നു. ജില്ല പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശോഭ സുബിനും, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സുമേഷ് പാനാട്ടിൽ, നാട്ടിക കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി.എ. ഫിറോസ് എന്നിവർ ദുരിതാവസ്ഥ അറിഞ്ഞ് കുടുംബത്തെ ഏറ്റെടുക്കുകയായിരുന്നു.

ആദ്യപടിയായി അര ലക്ഷം രൂപ ഫിറോസ് നൽകി. വീട് നിർമാണവും ഭാര്യക്ക് ജോലിയും കുട്ടിയുടെ വിദ്യാഭ്യാസവും സന്തോഷി‍െൻറ ചികിത്സയും യൂത്ത് കോൺഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്.

Tags:    
News Summary - Youth Congress Donate Home to Santhosh Family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.