പെരിഞ്ഞനം കുറ്റിലക്കടവ് ആശുപത്രി വരാന്തയിൽ പ്രസവിക്കപ്പെട്ട കുഞ്ഞിനെ ആശുപത്രി അധികൃതർ യാത്രയാക്കുന്നു

ഡോക്ടറെ കാണാനെത്തിയ യുവതി ആശുപത്രി വരാന്തയിൽ പ്രസവിച്ചു

കയ്പമംഗലം: പെരിഞ്ഞനത്ത് ഡോക്ടറെ കാണാനെത്തിയ യുവതി ആശുപത്രി വരാന്തയിൽ പ്രസവിച്ചു. പെരിഞ്ഞനം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിയ ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് ആശുപത്രിയിലെ ഫാർമസിക്ക് മുന്നിൽ പ്രസവിച്ചത്.

വയറുവേദനയെ തുടർന്ന് ഭർത്താവിനോടൊപ്പം ഡോക്ടറെ കാണാനെത്തിയതായിരുന്നു യുവതി. ഊഴം കാത്തു നിൽക്കുന്നതിനിടെ ശൗചാലയത്തിൽ പോയ യുവതി അവിടെയെത്തും മുൻപെ വരാന്തയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ആരോഗ്യ പ്രവർത്തകർ ഓടിയെത്തിയപ്പോഴേക്കും പ്രസവം നടന്നു. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രി അധികൃതർ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെത്തിച്ചു.  

Tags:    
News Summary - The woman, who came to see the doctor, gave birth on the veranda of the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.