കോ​വി​ഡ് രോ​ഗി​ക​ളെ​ന്ന പേ​രി​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ ഫോ​​​ട്ടോ പ്ര​ച​രി​പ്പി​ച്ചു; യു​വ​തി പ​രാ​തി ന​ൽ​കി

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​വി​ഡ്​ ബാ​ധി​ച്ചു​വെ​ന്ന വ്യാ​ജേ​ന സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ ഫോ​​​ട്ടോ പ്ര​ദ​ർ​ശി​പ്പി​ച്ച്​ സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളു​ടെ ക്രൂ​ര​ത. സം​ഭ​വം സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ കു​ട്ടി​ക​ളു​ടെ മാ​താ​വും മ​തി​ല​കം സ്വ​ദേ​ശി​നി​യു​മാ​യ യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക്​ പ​രാ​തി ന​ൽ​കി. ഒ​പ്പം ആ​രോ​ഗ്യ​​മ​ന്ത്രി​ക്കും ഡി.​ജി.​പി​ക്കും പ​രാ​തി അ​യ​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 25ന്​ ​വൈ​കീ​ട്ടാ​ണ്​ യു​വ​തി​യു​ടെ ഫോ​ണി​ലെ വാ​ട്​​സ്​ അ​പ്പി​ൽ കു​ട്ടി​ക​ളു​ടെ ഫോ​​ട്ടോ സ​ഹി​തം കോ​വി​ഡ്​ വാ​ർ​ത്ത​വ​ന്ന​ത്. പ്ര​മു​ഖ ചാ​ന​ലി​ൽ വ​ന്ന വാ​ർ​ത്ത​യു​ടെ വോ​യ്​​സ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ക്രൂ​ര​ത. വോ​യ്​​സി​നോ​ടൊ​പ്പം 11വ​യ​സ്സും 11മാ​സ​വും പ്രാ​യ​മാ​യ ര​ണ്ട്​ മ​ക്ക​ളു​ടെ ഫോ​​ട്ടോ​യാ​ണ് വ്യാ​ജ​മാ​യി പ്ര​ച​രി​പ്പി​ച്ച​ത്. ഇ​ത്​ സം​ബ​ന്ധി​ച്ച്​ ​അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ മ​തി​ല​കം പൊ​ലീ​സി​ലും പ​രാ​തി ന​ൽ​കി. 

Tags:    
News Summary - campaign agaist childrens as picturised like covid patients; mother filed petiotion- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.