100 പേർക്ക് കോവിഡ്; 112 പേർക്ക് രോഗമുക്തി

-നാല്​ ആ​േരാഗ്യപ്രവർത്തകർക്ക്​ രോഗം പാലക്കാട്: ജില്ലയിൽ ശനിയാഴ്​ച 100 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം 56 പേർക്ക്. വിദേശത്ത് നിന്ന് വന്ന ആറു പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന ഏഴ്​ പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 31 പേർ എന്നിവർ ഉൾപ്പെടും. 112 പേർ രോഗമുക്തരായി. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കണ്ണാടി സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (24) പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒലവക്കോട് റെയിൽവേ കോളനി സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (30) ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ ആരോഗ്യ പ്രവർത്തക (33) പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന തേങ്കുറിശ്ശി സ്വദേശിയായ ആരോഗ്യപ്രവർത്തക (29) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 539 ആയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.