മറ്റത്തൂരിലെ പാടശേഖരങ്ങൾ വെള്ളത്തിൽ RAIN

വെള്ളിക്കുളം വലിയ തോട് കവിഞ്ഞൊഴുകി മറ്റത്തൂര്‍: കനത്ത മഴയിൽ മറ്റത്തൂരിലെ പാടശേഖരങ്ങളില്‍ വെള്ളം കയറി. വെള്ളിക്കുളം വലിയ തോടിനോടു ചേർന്ന കോടാലി പാടം, മാങ്കുറ്റിപ്പാടം, വാസുപുരം,കൊടുങ്ങ, മോനൊടി പാടശേഖരങ്ങളാണ് വെള്ളത്തിനടിയിലായത്. ചില പാടശേഖരങ്ങളില്‍ മുണ്ടകന്‍ കൃഷിക്ക്​ നിലമൊരുക്കുന്ന ജോലികൾ തടസ്സപ്പെട്ടു. മാങ്കുറ്റിപ്പാടം പാടശേഖരത്തില്‍ നടീലിനായി ഒരുക്കിയ ഞാറ്റടികള്‍ക്ക് നാശമുണ്ടായതായി കര്‍ഷകര്‍ പറഞ്ഞു. വാഴത്തോട്ടങ്ങളില്‍ വെള്ളം കയറിയത് കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. വാഴക്കന്നുകള്‍ നട്ട് മുളച്ചുതുടങ്ങിയ സമയമായതിനാല്‍ രണ്ടു ദിവസത്തിലധികം വെള്ളം കൃഷിയിടത്തില്‍ വെള്ളം കെട്ടി നിന്നാല്‍ കനത്ത നാശമുണ്ടാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു. ക്യാപ്ഷന്‍ TM KDA 2 vasupuram paadam കനത്ത മഴയില്‍ വാസുപുരം പാടം വെള്ളത്തിനടിയിലായപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.