മുഹമ്മദ് അബ്​ദുറഹ്മാൻ സാഹിബി​െൻറ ഓർമകൾക്ക് 75 വയസ്സ്​

മുഹമ്മദ് അബ്​ദുറഹ്മാൻ സാഹിബി​ൻെറ ഓർമകൾക്ക് 75 വയസ്സ്​ അഴീക്കോട്: മലബാറിലെ ദേശീയ പ്രസ്ഥാനത്തി​ൻെറ അമരക്കാരനായിരുന്ന മുഹമ്മദ് അബ്​ദുറഹ്മാൻ സാഹിബി​ൻെറ ഓർമകൾക്ക് ഇന്ന് 75 വയസ്സ്​. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തി​ൻെറ മുന്നണിപ്പോരാളിയാകാൻ മലബാറിനെ കർമഭൂമിയായി തെരഞ്ഞെടുത്ത അദ്ദേഹത്തി​ൻെറ സ്മരണ നിലനിർത്താൻ സർക്കാർ ഏറ്റെടുത്ത അഴീക്കോട്ടെ ജന്മഗൃഹം ചരിത്രാന്വേഷികൾക്കായി തുറന്നിട്ടുണ്ട്. 12 വർഷം മുമ്പാണ് അഴീക്കോട് മേനോൻ ബസാറിൽ 27 സൻെറ​്​ സ്ഥലം ഉൾപ്പെടെ ജന്മഗൃഹം സർക്കാർ ഏറ്റെടുത്തത്. മുസ്​രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ഗതകാല പ്രൗഢി നിലനിർത്തി പുനരുദ്ധാരണം നടത്തിയ സ്മാരകം നാലര വർഷം മുമ്പ് തുറന്നുകൊടുത്തെങ്കിലും പൂർണാർഥത്തിലുള്ള മ്യൂസിയമായി പ്രവർത്തനസജ്ജമായിരുന്നില്ല. ചരിത്രാന്വേഷികൾക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമായ രീതിയിൽ സാഹിബി​ൻെറ ജീവിതവുമായി ബന്ധപ്പെട്ട നിശ്ചലചിത്രങ്ങൾ, അദ്ദേഹം പത്രാധിപരായിരുന്ന അൽ-അമീൻ പത്രത്തി​ൻെറ പ്രതികൾ, പ്രസംഗങ്ങൾ, അദ്ദേഹത്തി​ൻെറ ഓർമ പങ്കുവെക്കുന്ന സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ അഭിമുഖങ്ങൾ എന്നിവ ഉൾപ്പെട്ട പാനലുകൾ നേരത്തെ സംവിധാനിച്ചിരുന്നു. മുസ്​രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ജന്മഗൃഹം സർക്കാർ ഏറ്റെടുത്ത് പുനരുദ്ധരിച്ചതോടെയാണ് ജന്മനാട്ടിൽ സാഹിബിനെക്കുറിച്ചുള്ള ഓർമകൾ ദീപ്തമായത്. സാഹിബി​ൻെറ ജനനം മുതൽ മരണം വരെയുള്ള ജീവിത ഘട്ടങ്ങൾ വിവരിക്കുന്ന സി-ഡിറ്റ് തയാറാക്കിയ ഹ്രസ്വചിത്രത്തി​ൻെറ പ്രകാശനം നേരത്തെ നടന്നിരുന്നു. കോവിഡി​ൻെറ പശ്ചാത്തലത്തിൽ ഇതി​ൻെറ പ്രദർശനത്തിനുള്ള സൗകര്യങ്ങളൊരുക്കാനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഫോട്ടോ: tcg janmagraham മുഹമ്മദ് അബ്​ദുറഹ്മാൻ സാഹിബി​ൻെറ ജന്മഗൃഹം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.