യു.ഡി.ഐ.ഡി രജിസ്‌ട്രേഷൻ: 30 രൂപയിൽ കൂടുതൽ വാങ്ങരുത് -മന്ത്രി ഡോ. ആർ. ബിന്ദു

തൃശൂർ: സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി നൽകിവരുന്ന യു.ഡി.ഐ.ഡി കാർഡിന് അക്ഷയ കേന്ദ്രങ്ങൾ മുഖേന രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള സേവന നിരക്ക് പരമാവധി 30 രൂപയായി നിശ്ചയിച്ചതായി ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു. സ്കാനിങ്ങും പ്രിന്റിങ്ങും ഉൾപ്പെടെ സേവനങ്ങൾക്കാണ് പരമാവധി 30 രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. നിശ്ചിത തുകയിൽ കൂടുതൽ പൊതുജനങ്ങളിൽനിന്ന്​ ഈടാക്കുന്നില്ലെന്ന് ജില്ല പ്രോജക്ട് മാനേജർമാർ ഉറപ്പുവരുത്തേണ്ടതാണെന്നും മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.