രണ്ടു വയസ്സുകാരനുൾപ്പെടെ 29 പേർക്ക് കൂടി കോവിഡ്

രണ്ട് വയസ്സുകാരന്​ ഉൾപ്പെടെ 29 പേർക്ക് കൂടി കോവിഡ് 22 പേർക്ക് രോഗമുക്തി മൂന്നുപേർക്ക് സമ്പർക്കം തൃശൂർ: ജില്ലയിൽ ശനിയാഴ്ച 29 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 22 പേർ രോഗമുക്തരായി. കുന്നംകുളം സ്വദേശികളായ മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് (44, സ്ത്രീ), (18, സ്ത്രീ), (13, ആൺകുട്ടി) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂലൈ ഒന്നിന് ദു​ൈബയിൽനിന്ന് വന്ന കീഴൂർ സ്വദേശി (21, സ്ത്രീ), കൊറ്റനെല്ലൂർ സ്വദേശികളായ (23, പുരുഷൻ), (24, പുരുഷൻ), (25, പുരുഷൻ), വെങ്ങാലൂർ സ്വദേശി (24, പുരുഷൻ), ജൂലൈ മൂന്നിന്​ കിർഗിസ്ഥാനിൽനിന്ന് വന്ന ഊരകം സ്വദേശി (20, പുരുഷൻ), ജൂലൈ നാലിന് റിയാദിൽനിന്ന് വന്ന അടാട്ട് സ്വദേശി (2 വയസ്സുള്ള ആൺകുഞ്ഞ്), ജൂലൈ ഏഴിന് ചെന്നൈയിൽനിന്ന് വന്ന തിരുവില്വാമല സ്വദേശി (58, പുരുഷൻ), എടത്തിരിഞ്ഞി സ്വദേശി (29, പുരുഷൻ), ജൂൺ 26ന് ഝാർഖണ്ഡിൽനിന്ന് വന്ന ബി.എസ്.എഫ് ജവാൻ (37, പുരുഷൻ) ജൂലൈ രണ്ടിന് പഞ്ചാബിൽനിന്ന് വന്ന പുത്തൂർ സ്വദേശി (36, പുരുഷൻ), ജൂൺ 26ന് ഖത്തറിൽനിന്ന് വന്ന ആറാട്ടുപുഴ സ്വദേശി (36, പുരുഷൻ), പാലിശ്ശേരി സ്വദേശി (33, പുരുഷൻ), ദേശമംഗലം സ്വദേശി (40, പുരുഷൻ), എടത്തിരിഞ്ഞി സ്വദേശി (31, പുരുഷൻ), ജൂൺ 29ന് ദു​ൈബയിൽനിന്ന് വന്ന ചേലക്കര സ്വദേശി (23, പുരുഷൻ), ജൂൺ 20ന് അജ്മാനിൽനിന്ന് വന്ന അകലാട് സ്വദേശി (47, പുരുഷൻ), ഷാർജയിൽനിന്ന് വന്ന പുത്തൻചിറ സ്വദേശി (59, പുരുഷൻ), ജൂൺ 30ന് കോയമ്പത്തൂരിൽനിന്ന് വന്ന ഒരുകുടുംബത്തിലുള്ള കൊഴുക്കുള്ളി സ്വദേശികളായ (51, പുരുഷൻ), (23, സ്ത്രീ), ജൂൺ 19ന് ഷാർജയിൽനിന്ന് വന്ന പെരുമ്പിലാവ് സ്വദേശി (49, പുരുഷൻ), ജൂൺ 23ന് എയർപോർട്ട് ഡ്യൂട്ടിയിലായിരുന്ന കൈനൂരിൽ വന്ന ബി.എസ്.എഫ് ജവാൻ (41, പുരുഷൻ), ജൂൺ 24ന് ഷാർജയിൽനിന്ന് വന്ന ചിയ്യാരം സ്വദേശി (42, പുരുഷൻ), ദു​ൈബയിൽനിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (54, പുരുഷൻ), ജൂൺ 25ന് ഖത്തറിൽനിന്ന് വന്ന ഊരകം സ്വദേശി (27, പുരുഷൻ), ജൂൺ 19ന് ഷാർജയിൽനിന്ന് വന്ന പുതുക്കാട് സ്വദേശി (47, പുരുഷൻ) എന്നിവർക്കാണ് ജില്ലയിൽ ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 603 ആയി. 409 പേർ ഇതുവരെ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച 182 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 15,034 പേരിൽ 14,805 പേർ വീടുകളിലും 229 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 29 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്ന 22 പേർ രോഗമുക്തരായി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. 817 പേരെ ശനിയാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1767 പേരെ നിരീക്ഷണകാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽനിന്ന്​ ഒഴിവാക്കി. ശനിയാഴ്ച 420 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ ആകെ 15,124 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. മരിച്ച സ്​ത്രീക്ക്​ കോവിഡ് സ്ഥിരീകരിച്ചു 10 ഡോക്ടർമാർ ക്വാറൻറീനിൽ തൃശൂർ: ഗവ. മെഡിക്കൽ കോളജിൽ ജൂലൈ അഞ്ചിന് മരിച്ച അരിമ്പൂർ കുന്നത്തങ്ങാടി സ്വദേശിനി 63 കാരിയായ വടക്കേപുരയ്ക്കൽ വത്സലയുടെ മരണകാരണം കോവി​െഡന്ന്​ സ്ഥിരീകരിച്ചു. മൃതദേഹം പോസ്​റ്റ്​മോർട്ടം നടത്തിയ ഡോക്ടർമാരടക്കം 10 പേർ ജൂലൈ 21 വരെ ക്വാറൻറീനിൽ തുടരണമെന്നാണ്​ തൃശൂർ മെഡിക്കൽ ബോർഡി​ൻെറ തീരുമാനം. ജൂലൈ അഞ്ചിന് വീട്ടിൽ തലകറങ്ങി വീണ രോഗിയെ വൈകീട്ട് 4.27ന് അബോധാവസ്ഥയിൽ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും 4.50 ഓടെ രോഗി മരിച്ചു. മരണകാരണത്തിൽ വ്യക്തതയില്ലാതിരുന്നതിനാൽ മൃതദേഹം കോവിഡ് പരിശോധക്കുള്ള ട്രൂനാറ്റ് ടെസ്​റ്റിന് ശേഷം ഫോറൻസിക് വിഭാഗത്തി​ൻെറ കീഴിലെ കോൾഡ് റൂമിലേക്ക് കോവിഡ് സുരക്ഷാക്രമീകരണങ്ങളോടെ മാറ്റി. ട്രൂനാറ്റ് ഫലം നെഗറ്റിവായതിനാൽ ജൂലൈ ഏഴിന് ഇൻക്വസ്​റ്റിന് ശേഷം ഡോക്ടറുടെ നേതൃത്വത്തിൽ ഉച്ച 1.30നും 2.30നും ഇടയിൽ പോസ്​റ്റ്​മോർട്ടം നടത്തി. പോസ്​റ്റ്​മോർട്ടം സമയത്ത് സാമ്പിൾ എടുത്ത് വി.ആർ.ഡി.എൽ ലാബിലേക്ക് കോവിഡിനുള്ള ആർ.ടി.പി.സി.ആർ പരിശോധനക്ക് അയച്ചു. ഇതിൽ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന്, സൂക്ഷ്മ സ്ഥിരീകരണത്തിനായി പുണെ നാഷനൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേതുടർന്നാണ് മെഡിക്കൽ ബോർഡി​ൻെറ അടിയന്തര തീരുമാനം. മലപ്പുറം ജില്ലയിൽനിന്ന്​ കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ ജോലി ചെയ്തിരുന്ന ബസിൽ ജൂൺ 25ന് യാത്ര ചെയ്തതിൽ മരിച്ച സ്ത്രീയുടെ മകളും ഉണ്ടായിരുന്നു. അന്നുമുതൽ ഇവർ മകളോടൊപ്പം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെ മൃതദേഹവുമായി സമ്പർക്കത്തിൽ വന്നവരിൽ 68 പേരും മൃതദേഹ പരിശോധന നടത്തിയ അന്തിക്കാട് സ്​റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഇപ്പോൾ നിരീക്ഷണത്തിലാണ്. tr അരിമ്പൂർ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്തുകളിൽ കണ്ടെയിൻമൻെറ്​ സോണുകൾ തൃശൂർ: കോവിഡ് വ്യാപനം തടയാനായി അരിമ്പൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ്, അതിരപ്പിള്ളി പഞ്ചായത്തിലെ നാലാം വാർഡ് എന്നിവ കണ്ടെയിൻമൻെറ്​ സോണുകളായി ജില്ല കലക്ടർ എസ്. ഷാനവാസ് പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭയിലെ 7, 10, 11, 15, 17, 19, 25, 26 ഡിവിഷനുകൾ, നടത്തറ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്, പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ 6, 7 വാർഡുകൾ, അന്നമനട പഞ്ചായത്തിലെ 17ാം വാർഡ് എന്നിവ കണ്ടെയിൻമൻെറ് സോണുകളായി തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.