നഗരസഭ ചെയര്‍പേഴ്‌സന്​​ കൈയേറ്റം: നടപടിവേണം -സി.പി.ഐ

തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സൻ ഷിനിജയെ വളഞ്ഞിട്ട് മര്‍ദിച്ച ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ആവശ്യപ്പെട്ടു. അക്രമത്തെ തള്ളിപ്പറയാനും അക്രമം നടത്തിയ കൗണ്‍സിലര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ബി.ജെ.പി നേതൃത്വം തയാറാകണം. അല്ലാത്തപക്ഷം നേതൃത്വത്തിന്‍റെ അറിവോടെയാണ് ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന്​ അനുമാനിക്കേണ്ടിവരും. കൊടുങ്ങല്ലൂര്‍ മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങള്‍ ആര്‍.എസ്.എസ്-സംഘ്​പരിവാര്‍ ശക്തികള്‍ നടത്തുന്നതിനിടെയാണ് നഗരസഭ അധ്യക്ഷക്ക്​ നേരെ ആക്രമണം ഉണ്ടായത്. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ ബന്ധപ്പെട്ടവർ നടപടി എടുക്കണമെന്ന്​ വത്സരാജ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.