എ.ഐ.വൈ.എഫ് പ്രവർത്തകർ ബജറ്റ് കത്തിച്ചു

ചാലക്കുടി: കേന്ദ്ര സർക്കാരിന്‍റെ കോർപ്പറേറ്റ് അനുകൂല ജനവിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ചും എൽ.ഐ.സിയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടും എ.ഐ.വൈ.എഫ് ചാലക്കുടി മണ്ഡലം കമ്മിറ്റി ബജറ്റ്​ കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡന്‍റ്​ പി.വി. വിവേക് ഉദ്ഘാടനം ചെയ്തു. പി.സി. സജിത്ത് അധ്യക്ഷത വഹിച്ചു. എം.ഡി. പ്രവീൺ, പി.സി. അയ്യപ്പൻ, മധു തൂപ്രത്ത്, കെ.കെ. ഗിരീഷ്, സുനിൽ എന്നിവർ സംസാരിച്ചു. TC MChdy - 5 എ.ഐ.വൈ.എഫ് പ്രവർത്തകർ ചാലക്കുടിയിൽ ബജറ്റ് കത്തിച്ച് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.