തൈക്കൂട്ടം തൂക്കുപാലത്തിന്റെ പുനർനിർമാണം പ്രഹസനമാകുന്നു

തൈക്കൂട്ടം തൂക്കുപാലം പുനർനിർമാണം പ്രഹസനമെന്ന്​ കൊരട്ടി: കാടുകുറ്റി പഞ്ചായത്തിലെ തൈക്കൂട്ടം തൂക്കുപാലത്തിന്‍റെ പുനർനിർമാണം പ്രഹസനമാകുന്നതായി വിമർശനം. പുനർനിർമാണത്തിന്‍റെ പേരിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം. 40 ലക്ഷം രൂപ ചെലവിൽ കെൽ കെൽ പുനർനിർമാണ ജോലികൾ ചെയ്യുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്​. വല്ലപ്പോഴും രണ്ടുപേർ വന്നുള്ള വെൽഡിങ് മാത്രമാണ് പുനർനിർമാണമായി നടക്കുന്നത്​. പാടേ തകർന്നതും തുരുമ്പിച്ചതുമായ പാലത്തിന്‍റെ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കാതെ സൂത്രപ്പണികൾ മാത്രമാണ് നടത്തുന്നതെന്നും നാട്ടുകാർ പറയുന്നു. മൂന്നു വർഷത്തിലേറെയായി തകർന്നുകിടക്കുകയായിരുന്നു തൈക്കൂട്ടം തൂക്കുപാലം. 2018ലെ പ്രളയത്തിൽ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ പാലത്തിന്‍റെ ഒരുഭാഗം തകരുകയായിരുന്നു. ബി.ഡി. ദേവസി എം.എൽ.എ ആയിരുന്ന കാലത്ത് സർക്കാറിൽനിന്ന് പാലം പുനർ നിർമാണത്തിന്​ 40 ലക്ഷം രൂപ പ്രത്യേക ഫണ്ട് അനുവദിപ്പിച്ചു. ഇതിനായി പലവട്ടം ടെൻഡർ വിളിപ്പിച്ചുവെങ്കിലും പുനർനിർമാണം ഏറ്റെടുക്കാൻ ആരും മുന്നോട്ടു വന്നില്ല. അവസാനം പാലം നിർമിച്ച കെൽ കമ്പനി പുനർനിർമാണവും ഏറ്റെടുക്കുകയായിരുന്നു. 2015ലാണ് ചാലക്കുടിപ്പുഴയിൽ കാടുകുറ്റി പഞ്ചായത്തിനും അന്നമനട പഞ്ചായത്തിനും ഇടയിൽ റവന്യൂ വകുപ്പ് ലക്ഷങ്ങൾ ചെലവിട്ട് തൈക്കൂട്ടം തൂക്കുപാലം നിർമിച്ചത്. പ്രളയത്തിൽ അന്നമനട ഭാഗത്ത് പാലത്തിന് ഗുരുതരമായ തകർച്ച സംഭവിച്ചതോടെ ഗതാഗത യോഗ്യമല്ലാതാവുകയായിരുന്നു. പുനർനിർമാണം അനിശ്ചിതമായി നീണ്ടത് വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. TCM chdy - 3 തകർന്ന തൈക്കൂട്ടം തൂക്കുപാലത്തിലെ പുനർനിർമാണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.