തെക്കേക്കര പാലം നിര്‍മ്മാണോദ്ഘാടനം

തെക്കേക്കര പാലം നിർമാണോദ്ഘാടനം ആമ്പല്ലൂര്‍: മണ്ണംപേട്ട കരുവാപ്പടി തെക്കേക്കര പാലത്തിന്‍റെ പുനർ നിർമാണോദ്ഘാടനം ജില്ല പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ് നിർവഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ പ്രിന്‍സന്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ടെസി വില്‍സന്‍, പഞ്ചായത്തംഗങ്ങളായ പ്രിന്‍സി ഡേവീസ്, വി.കെ. വിനീഷ്, ഓവര്‍സിയര്‍ സിന്‍റോ, സുനിത ഷാജു എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 15 ലക്ഷം വിനിയോഗിച്ചാണ് പാലം പുനർ നിർമിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.