അവിട്ടത്തൂർ ഉത്സവം: നാളെ കൊടികയറും

അവിട്ടത്തൂർ ഉത്സവം: നാളെ കൊടിയേറും ഇരിങ്ങാലക്കുട: അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ 10 ദിവസം നീളുന്ന ഉത്സവത്തിന്​ വ്യാഴാഴ്ച കൊടിയേറും. 12ന് ആറാട്ടോടു കൂടി സമാപിക്കും. ഈമാസം മൂന്നിന് രാത്രി 8.30ന് കൊടിയേറ്റം. 10.15ന് കൊടിപ്പുറത്ത് വിളക്ക്. നാലു മുതൽ എട്ടുവരെ രാവിലെ ശീവേലിയും രാത്രി എഴുന്നള്ളിപ്പും ഉണ്ടായിരിക്കും. ഏഴാം ഉത്സവമായ ഒമ്പതിന് ഉത്സവബലി. രാവിലെ 10ന് കാണിക്കയിടൽ, മാതൃക്കൽ ദർശനം, രാത്രി എട്ടിന് എഴുന്നള്ളിപ്പ്. 10ന് വലിയ വിളക്ക്. രാവിലെ ഒമ്പത്​ മുതൽ പെരുവനം കുട്ടൻ മാരാർ നയിക്കുന്ന പഞ്ചാരിമേളം, രാത്രി എട്ടിന് കലാമണ്ഡലം ശിവദാസ് നയിക്കുന്ന മേളം. 11ന് പള്ളിവേട്ട. രാവിലെ ഒമ്പതിന് ശീവേലി. കേളത്ത് സുന്ദരൻ മാരാർ നയിക്കുന്ന പഞ്ചാരിമേളം. രാത്രി 9.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. തുടർന്ന് പാണ്ടിമേളം. പത്താം ഉത്സവമായ 12ന് ആറാട്ട്. രാവിലെ ഒമ്പതിന് ആറാട്ട് എഴുന്നള്ളിപ്പ്. 10ന് ക്ഷേത്രക്കുളമായ അയ്യൻ ചിറയിൽ ആറാട്ട്. തുടർന്ന് കൊടിക്കൽ പറ. തിരുവുത്സവനാളുകളിൽ അന്നദാനവും കലാപരിപാടികളും ഉണ്ടായിരിക്കുന്നതല്ല. കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് ഉത്സവ ചടങ്ങുകൾ നടക്കുന്നതെന്ന് പ്രസിഡന്റ്​ എ.സി. ദിനേഷ് വാരിയരും സെക്രട്ടറി എം.എസ്. മനോജും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.