ക്ഷേത്രങ്ങളിൽ തസ്​കര വിളയാട്ടം; വെള്ളിയും പണവും കവർന്നു

തൃശൂർ: ജില്ലയിൽ വിവിധ ക്ഷേത്രങ്ങളിൽ കവർച്ച. തൃശൂർ പൂരത്തിലെ ഘടകക്ഷേത്രമായ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കുറ്റൂർ നെയ്തലക്കാവ്, വിയ്യൂർ ശിവക്ഷേത്രം, പുത്തുശേരി ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് കവർച്ച. നെയ്തലക്കാവ് ക്ഷേത്രത്തിൽനിന്ന്​ 10,000 രൂപയും വെള്ളിയും വഴിപാട്​ താലികളും നഷ്​​​ടപ്പെട്ടു. ഓഫിസ് കൗണ്ടറി​ൻെറ പൂട്ട് തകർത്താണ്​ അലമാരയിൽ സൂക്ഷിച്ച പണവും വിഗ്രഹത്തിന് അണിയിക്കാനുള്ള ചന്ദ്രക്കല തീർക്കാനായി വാങ്ങിവെച്ച വെള്ളിയും കവർന്നത്. പുത്തുശേരി ക്ഷേത്രത്തിൽ ഭണ്ഡാരവും തിടപ്പള്ളിയുടെ പൂട്ടും തകർത്ത നിലയിലാണ്. ഇവിെട കഴിഞ്ഞ ദിവസമാണ് ഭണ്ഡാരം തുറന്ന് എണ്ണിയത്. അതിനാൽ കാര്യമായി പണം നഷ്​ടപ്പെട്ടില്ല. വിയ്യൂർ ശിവക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച നിലയിലാണ്. ഇവിടത്തെ സി.സി.ടി.വിയിൽ മോഷ്​ടാക്കളുടെ ദൃശ്യം പതിഞ്ഞത് പൊലീസ് ശേഖരിച്ചു. കൊട്ടേക്കാട് ക്ഷീര വ്യവസായ സഹകരണ സംഘത്തി​ൻെറ ഓഫിസ് പൂട്ട് തകർത്ത് മോഷ്​ടാവ്​ അകത്ത് കയറിയെങ്കിലും ഒന്നും നഷ്​ടമായിട്ടില്ല. മേശയും അലമാരയും രേഖകളും വാരിവലിച്ചിട്ട നിലയിലാണ്. കാലിത്തീറ്റ സൂക്ഷിച്ച മുറിയുടെ പൂട്ടും​ തകർത്ത നിലയിലാണ്​. പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.