എലിഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എട്ടോളം മരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധം

ചാലക്കുടി: എലിഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മരങ്ങൾ അനാവശ്യമായ മുറിച്ചുനീക്കിയതിൽ പ്രതിഷേധം. അപകടകരമായ ചില്ലകൾ വെട്ടിയൊതുക്കാനെന്ന പേരിൽ എട്ടോളം വൻ മരങ്ങൾ അധികൃതർ കടയോടെ മുറിച്ചു മാറുകയായിരുന്നു. കോടശ്ശേരി പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ ആശുപത്രി സൂപ്രണ്ടി​ൻെറ അറിവോടെയാണ് മരംമുറി നടന്നത്. വിവരമറിഞ്ഞെത്തിയ സാമൂഹിക പ്രവർത്തകർ പ്രതിഷേധിച്ചപ്പോഴാണ് മരം മുറിക്കൽ നിർത്തിയത്. കുറച്ച് ദിവസമായി മരങ്ങൾ മുറിച്ചു മാറ്റി വരുകയായിരുന്നു. സാമൂഹിക ആരോഗ്യ കേന്ദ്രത്തി​ൻെറ വളപ്പിൽ പിൻഭാഗത്ത് അധികം ശല്യമൊന്നും ഇല്ലാതെ നിന്നിരുന്ന മരങ്ങളാണ് മുറിച്ചത്. ആശുപത്രിയുടെ പിൻഭാഗത്തായതിനാൽ മരം മുറിക്കുന്നത് അധികം ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. അതിനാലാണ് കൂടുതൽ മരങ്ങൾ വെട്ടാനായത്. കാറ്റും മഴയും വരാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീഴുമെന്ന ന്യായമാണ് അധികൃതർക്ക് പറയാനുള്ളത്. അപകടകരമായ മരങ്ങളുടെ ചില്ലകൾ സ്ഥാപന മേധാവിയുടെ അറിവോടെ മുറിച്ചു മാറ്റാം എന്ന പുതിയ നിയമത്തി​ൻെറ മറവിലാണ് അനാവശ്യമായി മരങ്ങൾ മുറിച്ചത് എന്നാണ് പരാതി. എന്നാൽ, മരങ്ങൾ അപകടാവസ്ഥയിലുള്ളതായിരുന്നില്ലെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. ഇതിൽ ചില വൃക്ഷങ്ങളുടെ ഏതാനും ശാഖകൾ മുറിച്ചുമാറ്റിയാൽ മതിയായിരുന്നു. മരങ്ങൾ കടയോടെ വെട്ടിനശിപ്പിച്ച ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവർക്കെതിരെ നടപടിയെടുക്കണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു. TMChdy - 4: എലിഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തി​ൻെറ വളപ്പിൽ വെട്ടിനശിച്ച മരങ്ങളിലൊന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.