പാരിഷ് ഹാൾ കോവിഡ് രോഗികൾക്ക് ആശ്വാസ കേന്ദ്രം

മാള: പൊയ്യയിൽ ചർച്ചി​ൻെറ പാരിഷ് ഹാൾ പഞ്ചായത്തിലെ കോവിഡ് രോഗികൾക്ക് ആശ്വാസ കേന്ദ്രമായി വിട്ടുനൽകി. ഇവിടേക്ക്​ ആവശ്യമായ അവശ്യവസ്തുക്കൾ മേലഡൂർ കെ.എസ്.ബി മിൽ കൺട്രോൾസ് ലിമിറ്റഡ് നൽകി. കട്ടിൽ, കിടക്ക, തലയിണ, കസേര, ലോക്കർ, വീൽ ചെയർ, സ്​ട്രച്ചർ, എമർജൻസി ലൈറ്റുകൾ, വാർഡ് മെംബർമാർക്ക് പൾസ് ഓക്സിമീറ്ററുകൾ എന്നിവയാണ് നൽകിയത്. കമ്പനി പ്രതിനിധികളായ എച്ച്.ആർ മാനേജർ കെ.എ. രാജേഷ്, പ്രൊഡക്​ഷൻ മാനേജർ ജോർജ്, അഡ്മിൻ എക്സിക്യൂട്ടിവ് എം.കെ. ശ്രീരാജ് എന്നിവർ പ്രസിഡൻറ്​ ഡെയ്സി തോമസിന് കൈമാറി. പഞ്ചായത്ത് അംഗങ്ങളായ റീന സേവ്യർ, സാബു കൈതാരൻ, ജോളി സജീവ്, എം.ബി. സുരേഷ്, വർഗീസ് കാഞ്ഞുത്തറ, സൗമ്യ രജിത്ത്, അനില സുനിൽ, സിമി ഫ്രാൻസീസ്, രമ ബാബു, അസി. സെക്രട്ടറി സുജൻ, വക്കച്ചൻ അമ്പൂക്കൻ, സി.ജെ. ബേബി, സജീവൻ കുന്നപ്പിള്ളി തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.