സ്​റ്റാൻഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരെ ​െതര​െഞ്ഞടുത്തു

ഇരിങ്ങാലക്കുട: നഗരസഭ സ്​റ്റാൻഡിങ്ങ് കമ്മിറ്റി ചെയര്‍മാൻമാരെ തെര​െഞ്ഞടുത്തു. വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാനായി യു.ഡി.എഫിലെ സുജ സജീവ്കുമാറിനെ ഐകകണ്​​േഠ്യനെ തെര​െഞ്ഞടുത്തു. ക്ഷേമകാര്യ സ്​റ്റാൻഡിങ്ങ് കമ്മിറ്റി ചെയര്‍മാനായി എല്‍.ഡി.എഫിലെ സി.സി. ഷിബിനെ തെര​െഞ്ഞടുത്തു. ഷിബിന് നാലു വോട്ടും ബി.ജെ.പിയിലെ സരിത സുഭാഷിന് ഒരു വോട്ടും ലഭിച്ചു. യു.ഡി.എഫിലെ രണ്ട് അംഗങ്ങളുടെ വോട്ടുകള്‍ അസാധുവായി. ആരോഗ്യ സ്​റ്റാൻഡിങ്ങ് കമ്മിറ്റി ചെയര്‍മാനായി എല്‍.ഡി.എഫിലെ അംബിക പള്ളിപ്പുറത്തിനെ തെര​െഞ്ഞടുത്തു. അംബിക പള്ളിപ്പുറത്തിന് നാലുവോട്ടും ബി.ജെ.പി.യിലെ വിജയകുമാരി അനിലിന് ഒരു വോട്ടും ലഭിച്ചു. യു.ഡി.എഫിലെ രണ്ട് അംഗങ്ങളുടെ വോട്ട് അസാധുവായി. പൊതുമരാമത്ത് സ്​റ്റാൻഡിങ്ങ് കമ്മിറ്റി ചെയര്‍മാനായി യു.ഡി.എഫിലെ ജെയ്‌സണ്‍പാറേക്കാടനെ തെര​െഞ്ഞടുത്തു. ജെയ്‌സണ്‍ പാറേക്കാടന് നാലുവോട്ടും ബി.ജെ.പി.യിലെ സന്തോഷ് ബോബന് ഒരു വോട്ടും ലഭിച്ചു. എല്‍.ഡി.എഫിലെ രണ്ട് അംഗങ്ങളുടെ വോട്ട് അസാധുവായി. വിദ്യാഭ്യാസ സ്​റ്റാൻഡിങ്ങ് ചെയര്‍മാനായി എല്‍.ഡി.എഫിലെ അഡ്വ. ജിഷ ജോബിയെ തെര​െഞ്ഞടുത്തു. ഇവർക്ക്​ മൂന്ന്​ വോട്ടും ബി.ജെ.പി.യിലെ മായ അജയന് ഒരു വോട്ടും ലഭിച്ചു. യു.ഡി.എഫിലെ രണ്ട് അംഗങ്ങളുടെ വോട്ടുകള്‍ അസാധുവായി. യോഗത്തില്‍ ചെയര്‍പേഴ്‌സൻ സോണിയഗിരി അധ്യക്ഷത വഹിച്ചു. വീട് പുനരുദ്ധാരണത്തിന് ഫണ്ട്‌ നൽകി ഇരിങ്ങാലക്കുട: നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് നടവരമ്പ് അംബേദ്കർ കോളനിയിലെ വീട്ടമ്മക്ക്​ വീട് പുതുക്കി പണിയുന്നതിനുള്ള സാമ്പത്തിക സഹായം നൽകി. എൻ.എസ്.എസ് വളൻറിയർമാർ സ്ക്രാപ്പ് ചലഞ്ചിലൂടെ സമാഹരിച്ച തുക വേളൂക്കര ഗ്രാമപഞ്ചായത്ത്‌ അംഗം സുനിത യുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ എം. നാസറുദ്ദീൻ വീട്ടമ്മക്കു കൈമാറി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സന്ധ്യ വേണുഗോപാൽ നേതൃത്വം നൽകി. സി. റംസാദലി, അനഘ, അക്ഷയ് ജയൻ, സുനിത, ശ്രീധ കൃഷ്ണൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.