വേറിട്ട പദ്ധതികളുമായി തളിക്കുളം പഞ്ചായത്ത്

തളിക്കുളം: വ്യത്യസ്തപദ്ധതികള്‍ നടപ്പാക്കി ശ്രദ്ധേയമാവുകയാണ് തളിക്കുളം ഗ്രാമപഞ്ചായത്ത്. സ്ത്രീകള്‍ക്കുള്ള ഫിറ്റ്‌നെസ് സൻെററാണ് പഞ്ചായത്തിൻറ വേറിട്ട പദ്ധതികളില്‍ ഒന്ന്. പുനരുപയോഗ്യമായ സാധനങ്ങള്‍ ശേഖരിക്കുന്നതിനും വിതരണം നടത്തുന്നതിനുമുള്ള കേന്ദ്രമായ സ്വാപ് ഷോപ്​, 600 പേര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന മിനി കുടിവെള്ളപദ്ധതി എന്നിവയും ആവിഷ്‌കരിച്ച് ശ്രദ്ധേയ മുന്നേറ്റമാണ് പഞ്ചായത്ത് നടത്തുന്നതെന്ന്​ വീണ്ടും ഗ്രാമപഞ്ചായത്ത് പ്രസിഡൻറായ പി.ഐ. സജിത പറഞ്ഞു. തളിക്കുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ പുതിയകെട്ടിടം നിർമിച്ചാണ് ഫിറ്റ്‌നെസ് സൻെറര്‍ ആരംഭിച്ചത്. 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഫിറ്റ്‌നെസ് സൻെറര്‍ യാഥാർഥ്യമായത്. മാലിന്യനിര്‍മാര്‍ജന ഭാഗമായി ശേഖരിക്കുന്ന വസ്തുകള്‍ പുനരുപയോഗ്യമാക്കി വിപണനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സ്വാപ് ഷോപ്പി‍ൻെറ പ്രവര്‍ത്തനം നടക്കുന്നത്. നാല്, അഞ്ച് വാര്‍ഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി ആരംഭിച്ച മിനി കുടിവെള്ളപദ്ധതിയുടെ നിർമാണവും അവസാനഘട്ടത്തിലാണ്. പഞ്ചായത്ത് തനത്​ കുടിവെള്ളപദ്ധതിയുടെ ഭാഗമായി മുതുകുളത്തെ നിലവിലുള്ള ആറു മീറ്റര്‍ വ്യാസമുള്ള കിണര്‍ വൃത്തിയാക്കി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. വെള്ളം വിതരണം ചെയ്യുന്നതിനായി സമീപത്ത് പമ്പ് ഹൗസ് പണിത് മോട്ടോര്‍ സെറ്റ് സ്ഥാപിച്ചു. 23 ലക്ഷം രൂപ മുതല്‍മുടക്കി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 600 കുടുംബങ്ങള്‍ക്കാണ് കുടിവെള്ളമെത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.