ഫ്രാൻസിസ്​ ഇഗ്​നേഷ്യസ്​: വിശ്വസ്​തനായ ഗോൾവല സൂക്ഷിപ്പുകാരൻ

തൃശൂർ: ഗോൾവലയിൽ ഫ്രാൻസിസ് ഇഗ്നേഷ്യസുണ്ടെങ്കിൽ ടീമംഗങ്ങൾ ആത്മവിശ്വാസത്തിലാവും. ഏത് ദിശയിൽ നിന്നും പാഞ്ഞെത്തുന്ന ഗോളിനെ ഫ്രാൻസിസ് കരവലയത്തിലാക്കിയിരിക്കും. വിക്ടർ മഞ്ഞിലക്ക് ശേഷം സഹപ്രവർത്തകരുടെ മാത്രമല്ല, ഫുട്ബാൾ താരങ്ങളുടെയാകെ മനസ്സിലിടം നേടിയ ഗോൾ കീപ്പറാണ് ഫ്രാൻസിസ് ഇഗ്നേഷ്യസ്. ആറടി രണ്ടിഞ്ച് ഉയരക്കാരൻ. ശരീരംകൊണ്ട് മാത്രമല്ല കളിയിലെയും കേമൻ. ഫുട്ബാൾ കളിയുടെ രസതന്ത്രമറിഞ്ഞ മികവ്. വെറും ഗോളിയെങ്കിലും ടീമിന് നൽകുന്ന സുരക്ഷാ ബോധമാണ് ഫ്രാൻസിസിൻെറ സവിശേഷത. ആഞ്ഞെത്തുന്ന പന്ത് കണ്ട് ഗോൾപോസ്​റ്റിൽനിന്ന് ആരവമുയർന്നാൽ അറിയണം ആ പന്ത് ഫ്രാൻസിസിന് മുന്നിൽ മുട്ടുകുത്തിയിട്ടുണ്ടാവുമെന്ന്. ഒരുകാലത്ത് ഫ്രാൻസിസ് ഇഗ്നേഷ്യസ് ഗോളിയുടെ കരവലയത്തിലായിരുന്നു ടീമി​ൻെറ ആത്മവിശ്വാസം. ​ൈകയിലെടുത്ത പന്ത് അടുത്ത നിമിഷം കാണുക എതിരാളികളുടെ ഗോൾപോസ്​റ്റിനടുത്താവും. ഫ്രാൻസിസിനെ വെട്ടിച്ച് വല തൊടുക പന്തിന് പ്രയാസമാണ്. ശാരീരിക ഉയരവും കളിയുടെ രസതന്ത്രമറിഞ്ഞുള്ള നിൽപ്പുമാണ് ഇതിന് കാരണം. കേരള പൊലീസിനു വേണ്ടിയായിരുന്നു ഫ്രാൻസിസ് ഇഗ്നേഷ്യസ് ആദ്യം കളിച്ചത്. പിന്നീട് െഎ.ടി.െഎയിലേക്ക് മാറി. കേരള പൊലീസിൽനിന്ന് വിട്ട് ബംഗളൂരു ഐ.ടി.െഎയിൽ ചേർന്ന ശേഷം കർണാടക ടീമിൽ അംഗമായി കേരളത്തിനെതിരെയും കളിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.