എസ്​.ബി.ഐ: അപ്രൻറീസ്​ നിയമനനീക്കം പിൻവലിക്കണം -എ.ഐ.ബി.ഇ.എ

തൃശൂർ: സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയിൽ 8500 അപ്രൻറീസുകളെ നിയമിക്കാനുള്ള നീക്കം പിൻവലിച്ച്​ സ്ഥിരം നിയമനം നടത്തണമെന്ന്​ ആൾ ഇന്ത്യ ബാങ്ക്​ എംപ്ലോയീസ്​ അസോസിയേഷൻ കേരള ഘടകം ആവശ്യപ്പെട്ടു. അപ്രൻറീസ്​ നിയമനം ബാങ്ക്​ ജീവനക്കാർക്ക്​ മാത്രമല്ല, ഇടപാടുകാർക്കും ലക്ഷക്കണക്കിന്​ തൊഴിലന്വേഷകർക്കും ദോഷകരമാണ്​. പ്യൂൺ, സ്വീപ്പർ നിയമനം 1977ൽ നിർത്തിയതുപോലെ ക്ലർക്ക്​ നിയമനവും മരവിപ്പിക്കലാണ്​ ലക്ഷ്യം. അപ്രൻറീസായി നിയമിക്കപ്പെടുന്നവരുടെ ഭാവിയും സുരക്ഷിതമല്ല. നീക്കത്തി​നെതിരെ പ്രക്ഷോഭം നടത്തുമെന്ന്​ സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൺ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.