കേന്ദ്ര ഏജൻസികളെ തുരത്താമെന്ന് കരുതേണ്ട ^കെ. സുരേന്ദ്രൻ

കേന്ദ്ര ഏജൻസികളെ തുരത്താമെന്ന് കരുതേണ്ട -കെ. സുരേന്ദ്രൻ തൃശൂർ: ധനമന്ത്രി തോമസ് ഐസക്കിന് നേരിട്ട് പങ്കുള്ള കുംഭകോണമാണ് കിഫ്ബിയെന്ന് ബി.െജ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. സി.എ.ജി റിപ്പോർട്ട് ചോർത്തി രാഷ്​ട്രീയ പ്രതികരണം നടത്തിയ മന്ത്രി സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്നും അദ്ദേഹം വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. മസാല ബോണ്ടിൽ അന്വേഷണം വരുമെന്ന ഭയത്താലാണ് ഐസക് റിപ്പോർട്ട് ചോർത്തിയത്. കിഫ്ബി അഴിമതിയിൽ ധനമന്ത്രിക്ക് പങ്കുണ്ട്. വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളെ ആരോപണം ഉന്നയിച്ച് തുരത്താമെന്ന് കരുതേണ്ട. രണ്ട്​ മന്ത്രിമാർക്കെതിരെ ഭൂമി ഇടപാട് സംബന്ധിച്ച് ഉയർന്ന ആരോപണത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്​. പൊലീസിനെ ദുരുപയോഗം ചെയ്യാനാണ് പുതിയ പൊലീസ് നിയമം വഴിയൊരുക്കുക. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്​. ആരോപണങ്ങളിൽനിന്ന്​ രക്ഷനേടാനുള്ള നീക്കമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.