ഓർമയുണ്ടോ ദ്വയാംഗ വാര്‍ഡ്​

ഓര്‍മക്കൊടികള്‍ സിന്ദാബാദ് കൊടകര: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്​ പ്രചാരണം മുറുകുമ്പോള്‍ ആറു പതിറ്റാണ്ട്​ മുമ്പ് നടന്ന തെരഞ്ഞെടുപ്പി​ൻെറ ഓര്‍മകളിലാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ മുന്‍ പ്രസിഡൻറ്​ വി.കെ. പ്രഭാകരന്‍. കിഴക്കേ കോടാലി വിരുത്തിപറമ്പില്‍ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന 81കാരനായ ഇദ്ദേഹം 1963ല്‍ മറ്റത്തൂര്‍ പഞ്ചായത്തിലേക്ക് നടന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പി​ൻെറ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. 27ാം വയസ്സില്‍ പഞ്ചായത്തി​ൻെറ ഭരണസാരഥ്യം ഏറ്റെടുത്ത പ്രഭാകരന്‍ 15 വര്‍ഷത്തോളമാണ് ആ സ്ഥാനത്ത് തുടര്‍ന്നത്. 1953ല്‍ കൊടകര പഞ്ചായത്ത് വിഭജിച്ചാണ്​ മറ്റത്തൂര്‍ പഞ്ചായത്തിന് രൂപംനല്‍കിയത്. മൂന്നമുറി സ്വദേശിയും മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ സ്ഥാപകനുമായ പൊലിയേടത്ത് കേശവ മേനോനായിരുന്നു പ്രഥമ പ്രസിഡൻറ്​. 1963 ഡിസംബറിലാണ് പഞ്ചായത്തിലേക്കുള്ള രണ്ടാമത്തെ ഭരണസമിതി തെരഞ്ഞടുപ്പ് നടന്നത്. ഒമ്പതു വാര്‍ഡുകളാണ് അന്ന് പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന് ദ്വയാംഗ വാര്‍ഡായിരുന്നു. ദ്വയാംഗ വാര്‍ഡില്‍ ജനറല്‍ സ്ഥാനാര്‍ഥിയായി വി.കെ. പ്രഭാകരനും പട്ടികജാതി സംവരണ സ്ഥാനാര്‍ഥിയായി കെ.സി. മാണിക്യനുമാണ് വിജയിച്ചത്. പഞ്ചായത്ത് പ്രസിഡൻറിന് അഞ്ചു രൂപയും അംഗങ്ങള്‍ക്ക് മൂന്നുരൂപയുമായിരുന്നു അന്ന് സിറ്റിങ്​ ഫീസ്. പൗരമുന്നണി നേതൃത്വത്തില്‍ പഞ്ചായത്തില്‍ അധികാരത്തില്‍വന്ന ഭരണസമിതിയില്‍ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത് വി. ശിവരാമ മേനോനായിരുന്നു. മാസങ്ങള്‍ക്കുശേഷം മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്‌കൂളില്‍ അധ്യാപകനായി ജോലികിട്ടിയപ്പോള്‍ വി. ശിവരാമ മേനോന്‍ പ്രസിഡൻറ്​ സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് വി.കെ. പ്രഭാകരന്‍ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നത്തേതുപോലുള്ള വരുമാനം അക്കാലത്ത് പഞ്ചായത്തിനുണ്ടായിരുന്നില്ല. ക്യാപ്ഷന്‍: ഓര്‍മക്കൊടികള്‍ സിന്ദാബാദ് (ഫോട്ടോ) വി.കെ. പ്രഭാകരന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.