ബിഷപ് ഡോ. റാഫി മഞ്ഞളി ആഗ്ര ആര്‍ച്​ ബിഷപ്

തൃശൂര്‍: അലഹബാദ് രൂപത ബിഷപ് ഡോ. റാഫി മഞ്ഞളിയെ ആഗ്ര അതിരൂപത ആര്‍ച് ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആഗ്ര ആര്‍ച്​ ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ പ്രായാധിക്യം മൂലം സ്ഥാനം ഒഴിഞ്ഞതിനാലാണ് 62കാരനായ ഡോ. റാഫി മഞ്ഞളിയെത്തേടി പുതുനിയോഗമെത്തിയത്. ഇദ്ദേഹം നിലവില്‍ റോമിലെ മതാന്തര സംവാദ കൗണ്‍സില്‍ അംഗം കൂടിയാണ്. 2007 ഫെബ്രുവരി 24ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് ഡോ. റാഫി മഞ്ഞളിയെ വാരാണസി ബിഷപ്പായി നിയമിച്ചത്. ഏപ്രില്‍ 30നായിരുന്നു സ്ഥാനാരോഹണം. 2013 ഒക്ടോബര്‍ 17ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ അലഹബാദ് ബിഷപ്പായി നിയമിച്ചു. ഡിസംബര്‍ മൂന്നിനായിരുന്നു സ്ഥാനാരോഹണം. വീണ്ടും ഏഴുവര്‍ഷം കഴിയുമ്പോഴാണ് പുതുനിയോഗം. തൃശൂര്‍ അതിരൂപതയിലെ വെണ്ടോര്‍ മഞ്ഞളി എം.വി. ചാക്കോയുടെയും കത്രീനയുടെയും മകനായി 1958 ഫെബ്രുവരി ഏഴിന്​ ജനിച്ചു. വെണ്ടോര്‍ സൻെറ്​ ഫ്രാന്‍സിസ് സേവ്യര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും അളഗപ്പ നഗര്‍ ത്യാഗരാജാര്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ഉത്തര്‍പ്രദേശിലെ ആഗ്ര സൻെറ്​ ലോറന്‍സ് മൈനര്‍ സെമിനാരിയിലും അലഹബാദ് സൻെറ്​ ജോസഫ്‌സ് റീജനല്‍ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. 1983 മേയ് 11ന് മാര്‍ ജോസഫ് കുണ്ടുകുളത്തി​ൻെറ കൈവെപ്പുവഴി പൗരോഹിത്യം സ്വീകരിച്ചു. ആഗ്ര യൂനിവേഴ്‌സിറ്റിയില്‍നിന്ന്​ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷം റോമിലെ ആഞ്ചലിക്കും യൂനിവേഴ്‌സിറ്റിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. ആഗ്ര സൻെറ്​ ലോറന്‍സ് മൈനര്‍ സെമിനാരി റെക്ടര്‍, സൻെറ്​ പീറ്റേഴ്‌സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍, സൻെറ്​ ഡൊമിനിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അലഹബാദ് സൻെറ്​ ജോസഫ് റീജനല്‍ സെമിനാരി പ്രഫസര്‍, വൈസ് റെക്ടര്‍, റെക്ടര്‍, ആഗ്ര കത്തീഡ്രല്‍ വികാരി എന്നീ നിലകളില്‍ സ്തുത്യര്‍ഹസേവനം ചെയ്തശേഷമാണ്​ വാരാണസി ബിഷപ്പായി നിയമിതനായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.