കൂടുതൽ ഓൺലൈൻ സേവനങ്ങളുമായി തപാൽ ഒാഫിസുകൾ

തൃശൂർ: വിവര സാ​േങ്കതികതയുടെ കുതിച്ചോട്ടത്തിൽ കാലിടറാതിരിക്കാൻ കൂടുതൽ ജനകീയ സേവനങ്ങളുമായി തപാൽ ഒാഫിസുകൾ. ഗൂഗ്​ൾ പേ, ഫോൺ പേ എന്നിവക്ക്​ സമാനമായ ഒാൺലൈൻ പണമിടപാട്​ സംവിധാനം അടക്കമുള്ള സൗകര്യങ്ങളാണ്​ പുതുതായി ആവിഷ്​കരിക്കുന്നത്​​. അഞ്ചു വയസ്സിന്​ താഴെയുള്ളവർക്ക്​ ആധാർകാർഡ്​ എടുക്കുന്നതിനും ഒാൺലൈൻ സൗകര്യം ഒരുക്കും. ഒപ്പം വിരമിച്ച കേന്ദ്ര ജീവനക്കാരുടെ വാർഷിക മസ്​റ്ററിങ്​​ സംവിധാനമായ ജീവൻ പ്രമാണയും ഇനി ​േപാസ്​റ്റ്​ ഓഫിസുകളിലൂടെ നിർവഹിക്കാനാവും. തപാൽ സേവനം അന്യവത്​കരിക്കുന്ന കാലഘട്ടത്തിൽ പണമിടപാട്​ ഉൾപ്പെടെ കൂടുതൽ പൊതുജനസേവനമാണ്​ ഇൻഫോർമേഷൻ ആൻഡ്​ കമ്യൂണിക്കേഷൻ വകുപ്പ്​ ലക്ഷ്യമിടുന്നത്​. ഇന്ത്യ പോസ്​റ്റ്​ ഒാൺലൈൻ ബാങ്ക്​ അടക്കം വിവിധ ബാങ്ക്​​ അക്കൗണ്ടുള്ളവർക്ക്​ ഒാൺലൈൻ പണമിടപാട്​ നടത്തുന്നതിന്​ വെർച്യൽ ​െഡബിറ്റ്​ കാർഡ്​ എന്ന പേരിലാണ്​ തപാൽ വകുപ്പ്​ സംവിധാനം നടപ്പാക്കുന്നത്​. സാധാരണ പണമിടപാടിന്​ അപ്പുറം കെ.എസ്​.ഇ.ബി ബിൽ അടക്കൽ, ട്രെയിൻ ടിക്കറ്റ്​ ബുക്കിങ്​, കെ.എസ്​.ആർ.ടി.സി ടിക്കറ്റ്​ ബുക്കിങ്​, ഒാൺലൈൻ വാങ്ങൽ, ഫോൺ റീച്ചാർജ്​ അടക്കം എല്ലാ സേവനങ്ങളും ലഭ്യമാവും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കേരളത്തിൽ അടുത്ത മാസത്തോടെ പൂർത്തിയാക്കും. ജീവനക്കാർക്കുള്ള പരിശീലനം ഉടൻ തുടങ്ങും. പിന്നാലെ പോസ്​റ്റ്​ മാൻമാർക്കും പരിശീലനം നൽകും. ജീവനക്കാർക്ക്​ നൽകിയിട്ടുള്ള മൊബൈൽ ആപ്ലിക്കേഷൻ ഡിവൈസിലൂടെ എളുപ്പത്തിൽ ഇത്​ നടപ്പാക്കാനാവും. കേരളത്തിലെ മൊബൈൽ ആപ്ലിക്കേഷൻ ഡിവൈസുകളുടെ പരിഷ്​കരണം ബംഗളൂരു റീജനൽ ഒാഫിസിൽ പുരോഗമിക്കുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.