പട്ടിക്കാംതൊടി പുരസ്കാരം കഥകളി ആചാര്യൻ മാങ്ങോട് കുമാരന്​

തൃശൂർ: കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ പരമാചാര്യനായിരുന്ന പട്ടിക്കാംതൊടി രാവുണ്ണി മേനോ​ൻെറ സ്മരണാർഥം ഏർപ്പെടുത്തിയ 2020ലെ പട്ടിക്കാംതൊടി പുരസ്കാരം പ്രസിദ്ധ കഥകളി ആചാര്യൻ മാങ്ങോട് കുമാരൻ ആശാന്. കഥകളിയിലെ താടിവേഷത്തിലെ അതുല്യപ്രതിഭയാണ്​ കുമാരൻ ആശാൻ. സെപ്​റ്റംബർ 18ന് വൈകീട്ട് അഞ്ചിന്​ കലാമണ്ഡലം കൂത്തമ്പലത്തിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ പുരസ്കാരം സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.