ലൈഫ്​ മിഷൻ ഫ്ലാറ്റ്​: എം.എൽ.എയുടേത്​ രാഷ്​ട്രീയ പ്രചാരവേല -മന്ത്രി എ.സി. മൊയ്​തീൻ

'സർക്കാർ അന്വേഷിക്കേണ്ടതില്ല' തൃശൂർ: വടക്കാഞ്ചേരി നഗരസഭ പരിധിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ യു.എ.ഇ സഹകരണത്തോടെ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയം സംബന്ധിച്ച് സർക്കാർ അന്വേഷിക്കേണ്ടതില്ലെന്ന്​ മന്ത്രി എ.സി. മൊയ്തീൻ. ഇക്കാര്യത്തിൽ അനിൽ അക്കര എം.എൽ.എ നടത്തുന്നത് രാഷ്​ട്രീയ പ്രചാരവേല മാത്രമാണെന്നും മന്ത്രി മാധ്യമപ്രവർ​ത്തകരോട്​ പറഞ്ഞു. യു.ഡി.എഫ് കാലത്ത് തുടങ്ങിയ പദ്ധതിയാണിത്​. നടപ്പാക്കാതെയിട്ട പദ്ധതി എൽ.ഡി.എഫ്​ സർക്കാർ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി. അതിപ്പോൾ യാഥാർഥ്യമാവുകയാണ്. സർക്കാർ അനുവദിക്കുന്ന ഭൂമിയിൽ കെട്ടിടം നിർമിച്ച്​ കൈമാറുകയാണ് ചെയ്യുക. എമി​േററ്റ്​സ്​ റെഡ് ക്രസൻറുമായാണ് നിർമാണ കരാർ. അവർ അത് വേറെ ആർക്കെങ്കിലും കരാർ നൽകുന്നുണ്ടോയെന്നത് സർക്കാർ അറിയേണ്ട കാര്യമില്ല. വീട് നിർമിച്ച് കൈമാറുകയെന്നതാണ്​ കരാറിലുള്ളത്. അതി​ൻെറ പേരിൽ പണമിടപാടില്ല. റെഡ് ക്രസൻറിൽനിന്ന് ആരെങ്കിലും പണം വാങ്ങിയിട്ടുണ്ടെങ്കിൽ അവരാണ് അന്വേഷിക്കേണ്ടത്. അതിൽ സർക്കാർ ഇടപെടേണ്ടതോ അന്വേഷിക്കേണ്ടതോ ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.