ശസ്​ത്രക്രിയ ഉപകരണം വയറ്റിൽ: ഡിവൈ.എസ്.പി അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ

തൃശൂർ: തൃശൂർ മെഡിക്കൽ കോളജാശുപത്രിയിലെ സർജൻ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിലിട്ട് തുന്നിയ സംഭവം ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ത്യശൂർ ജില്ല പൊലീസ് മേധാവിക്കാണ് ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ടും വിശദീകരണം നൽകണം. ആരോപണ വിധേയനായ ഡോക്ടറും മറുപടി ഹാജരാക്കണം. ഓട്ടോറിക്ഷ ഡ്രൈവറായ കണിമംഗലം സ്വദേശി ജോസഫ് പോൾ നൽകിയ പരാതിയിലാണ് നടപടി. പരാതി ശരിയാണെങ്കിൽ ഡോക്ടർക്കെതിരെ ക്രിമിനൽ കേസ് രജിസ്​റ്റർ ചെയ്യേണ്ടതാണെന്ന് കമീഷൻ നിരീക്ഷിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.