ലൈഫ്​ മിഷൻ ഫ്ലാറ്റ്​: പ്രധാനമന്ത്രിക്ക്​ എം.എൽ.എ കത്തയച്ചു

തൃശൂർ: ലൈഫ് മിഷൻ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്ലാറ്റുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ രാഷ്​ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്ക്​ അനിൽ അക്കര എം.എൽ.എ കത്തയച്ചു. വിദേശ നാണയ വിനിമയ ചട്ടം, വിദേശ നയതന്ത്ര പെരുമാറ്റചട്ടം എന്നിവയിലെ ലംഘനത്തെക്കുറിച്ച്​ സമഗ്രാന്വേഷണം വേണമെന്നാണ്​ കത്തിലെ ആവശ്യം. ഫ്ലാറ്റ്​ നിർമിക്കാനുള്ള ഭൂമി രഹസ്യമായാണ്​ സർക്കാർ ഏറ്റെടുത്തത്​. പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിലല്ല ഫ്ലാറ്റ്​ നിർമിക്കുന്നത്​. കുടിവെള്ള സൗകര്യവുമില്ലെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.