ദേശീയപാത വികസനം: ഭൂരേഖ പരിശോധന ഉടമകൾ ബഹിഷ്​കരിച്ചു

കൊടുങ്ങല്ലൂർ: കുറ്റിപ്പുറം-ഇടപ്പള്ളി ദേശീയപാത 66 (17) വികസനത്തിന്​ ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂഉടമകളുടെ രേഖ പരിശോധന പാതയോരവാസികൾ ബഹിഷ്​കരിച്ചു. ആദ്യഘട്ടത്തിൽ മൂന്ന്​ എ വിജ്​ഞാപനം ഇറക്കിയ 54 ഹെക്​ടർ ഭൂമിയിലെ പുന്നയൂർ, മണത്തല വില്ലേജിലെ 200 പേർ പ​െങ്കടുക്കേണ്ട പരിശോധന ഹിയറിങിൽ പ​െങ്കടുത്തത്​ അഞ്ച്​ ഭൂവുടമകൾ മാത്രം. ചാവക്കാട് താലൂക്കിലെ മണത്തല വില്ലേജിൽ നിന്നുള്ളവരാണ് പങ്കെടുത്ത അഞ്ച്​ പേർ. ദേശീയപാത കൊടുങ്ങല്ലൂർ കോമ്പിറ്റൻറ്​ അതോറിറ്റിയുടെ കീഴിൽ ചൊവ്വാഴ്​ച മുതലാണ്​ ഹിയറിങ്​ തുടങ്ങിയത്. കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൗൺഹാളിൽ വെച്ചിരുന്ന ഹിയറിങിനായി ഡെപ്യൂട്ടി കലക്ടറുടെയും രണ്ട് തഹസിൽദാർമാരുടെ നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകീട്ട്​ നാലുവരെ ഉദ്യോഗസ്ഥർ ഭൂവുടമകളെ കാത്തിരുന്നെങ്കിലും ഭൂരിഭാഗവും എത്തിയില്ല. ഇതിനായി കഴിഞ്ഞ ദിവസം പത്രങ്ങൾ മുഖേന മൂന്ന്​ ജി വിജ്ഞാപനം ഇറക്കിയിരുന്നു. ചാവക്കാട് താലൂക്കിലെ മണത്തല, പുന്നയൂർ വില്ലേജുകളിൽ നിന്നുള്ള പതിനഞ്ചോളം സർവേകളിൽ വരുന്ന ഉടമകൾക്കാണ്​ ചൊവ്വാഴ്ച ഹിയറിങ്​ വെച്ചിരുന്നത്. ഓരോ വില്ലേജുകളിലെയും ഏകദേശം നൂറോളം സ്ഥലം ഉടമകൾ വീതം എന്ന നിലയിൽ കണക്കു കൂട്ടി ഉരുനൂറോളം പേരെ അധികൃതർ പ്രതീക്ഷിച്ചിരുന്നു. ചിലർ സ്ഥലത്തും ഓഫിസിലും വന്ന് കാര്യങ്ങൾ തിരക്കിയിരുന്നു. കോവിഡും കാലവർഷവും ഉൾപ്പെടെയുള്ള ദുരിതപൂർണ സാഹചര്യവും പുനരധിവാസ കാര്യത്തിൽ അധികാരികൾ ഒന്നും പറയാത്തതും ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻനിർത്തിയുള്ള പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് അധികൃതർ ഹിയറിങ്ങുമായി മുന്നോട്ട് പോകുന്നത്. സെപ്​റ്റംബർ 30 വരെയാണ് ഹിയറിങ്​. ആധാരങ്ങൾ അധികവും മുതിർന്ന പൗരന്മാരുടെ പേരിലാണുള്ളത്​. കോവിഡ്​ സമ്പർക്കം പിടിമുറുക്കു​േമ്പാൾ മുതിർന്ന പൗരന്മാർ പുറത്തിറങ്ങരുതെന്നാണ്​ സർക്കാർ നയം. ഇതിനിടിയിൽ തന്നെ സർക്കാർ തന്നെ ഇത്തരം കാര്യങ്ങൾക്കായി ജനത്തെ പുറത്തിറക്കുന്നത്​ രോഗവ്യാപനത്തിന്​ കാരണമാവുമെന്നാണ്​ പാതയോരവാസികളുടെ നിലപാട്​. ആഗസ്​റ്റ്​ 30നകം ഭൂമി ഏറ്റെടുത്ത്​ എൻ.എച്ച്​.എക്ക്​ നൽകണമെന്ന്​ നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നു. അത്​ സാധ്യമല്ലെന്ന്​ ഉദ്യോഗസ്​ഥർ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടയിൽ പരിശോധന ബഹിഷ്​കരണം കാര്യങ്ങൾ കൂടുതൽ അവതാളത്തിലാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.