ലൈഫ് മിഷൻ ഫ്ലാറ്റ്: മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന്​ എം.എൽ.എ

തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കളവ് പറയുന്നെന്ന് അനിൽ അക്കര എം.എൽ.എ. കെട്ടിട നിര്‍മാണവുമായി സര്‍ക്കാരിനോ ലൈഫ് മിഷനോ ബന്ധമില്ലെന്നും പൂർണമായി റെഡ് ക്രസൻറിനാണെന്നും ഭൂമി അവര്‍ക്കാണ് അനുവദിച്ചതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ളതും റവന്യൂ വകുപ്പ്​ ഉടമസ്ഥതയിലുള്ളതുമായ ഭൂമിയില്‍ കെട്ടിടം പണിയാൻ 2019 സെപ്​റ്റംബർ അഞ്ചിന് തുകയടച്ച് ലൈഫ് മിഷന്‍ കരസ്ഥമാക്കിയ പെര്‍മിറ്റ് പ്രകാരമാണ് ഇവിടെ നിര്‍മാണം നടക്കുന്നത്. കെട്ടിടം പണിയാനുള്ള നിയമാനുസൃത അനുമതി ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് മാത്രമായിട്ടാണ് വടക്കാഞ്ചേരി നഗരസഭ നല്‍കിയത്. ലൈഫ് മിഷന്‍ നിയമാനുസൃതം അപേക്ഷ നല്‍കി നിർമാണ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം വാങ്ങിയ ഈ പദ്ധതിക്ക് ലൈഫ് മിഷ​ൻെറ അംഗീകാരമുള്ള ഏജന്‍സികള്‍ക്ക് മാത്രമേ നിർമാണ പ്രവര്‍ത്തനത്തിനുള്ള അനുമതി നല്‍കാന്‍ പാടുള്ളൂ. എന്നാല്‍, മുഖ്യമന്ത്രി പറയുന്നതനുസരിച്ചാണെങ്കില്‍ സ്ഥലത്തി​ൻെറ ഉടമസ്ഥനായ റവന്യൂ വകുപ്പും കൈവശക്കാരനായ വടക്കാഞ്ചേരി നഗരസഭയും ചേര്‍ന്ന് ഏല്‍പ്പിച്ചാല്‍ മാത്രമേ റെഡ് ക്രസൻറിന് കേന്ദ്ര സര്‍ക്കാർ അനുമതിയോടെ ഇവിടെ കെട്ടിടം നിർമിക്കാന്‍ സാധിക്കൂ. ഇവിടെ തികച്ചും നിയമവിരുദ്ധമായാണ് റെഡ് ക്രസൻറ്​ കെട്ടിടം നിർമിക്കുന്നത്. സമാന രീതിയിലാണ് എസ്.എന്‍.സി ലാവ്​ലിന്‍ മലബാര്‍ കാന്‍സര്‍ സൻെററിന് കെട്ടിടം നിർമിച്ചുകൊടുത്തിരുന്നത്. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.