സുഭിക്ഷ കേരളം പദ്ധതിയിൽ പച്ചക്കറി കൃഷി തുടങ്ങി

ഇരിങ്ങാലക്കുട: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം പുല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലനട കോളനി പരിസരത്ത് ഒരേക്കർ ഭൂമിയിൽ പച്ചക്കറി കൃഷി ആരംഭിച്ചു. ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജൻ പച്ചക്കറി നടീൽ ഉദ്‌ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. പ്രശാന്ത്, പുല്ലൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​ ജോസ് ജെ. ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ മിനി സത്യൻ, മുരിയാട് പഞ്ചായത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അജിത രാജൻ, കെ.ജി. മോഹനൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.