ഫൈസല്‍ ഫരീദി​െൻറ വീട്ടിലേക്ക് ബി.ജെ.പി മാര്‍ച്ച്

ഫൈസല്‍ ഫരീദി​ൻെറ വീട്ടിലേക്ക് ബി.ജെ.പി മാര്‍ച്ച് കയ്പമംഗലം: സര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.ഐ അന്വേഷിക്കുന്ന ഫൈസല്‍ ഫരീദി​ൻെറ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഫൈസലിനെ ഉടന്‍ പിടികൂടണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ബി.ജെ.പി കയ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റി മാര്‍ച്ച് നടത്തിയത്. മൂന്നുപീടികയിലുള്ള ഫൈസല്‍ ഫരീദി​ൻെറ അടച്ചിട്ട വീട്ടുപരിസരത്തേക്കായിരുന്നു മാര്‍ച്ച്. വീടിനുമുന്നില്‍ കയ്പമംഗലം പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബി.ജെ.പി ജില്ല സെല്‍ കോ ഓഡിനേറ്റര്‍ പി.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ​്​ സെല്‍വന്‍ മണക്കാട്ടുപടി അധ്യക്ഷത വഹിച്ചു. Kpm news bjp march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.