സിജോ വധം: ആറുപേർ കൂടി പിടിയിൽ

പേരാമംഗലം: അവണൂരിൽ ഇരട്ടക്കൊലക്കേസ്​ പ്രതി സിജോയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറുപേർ കൂടി അറസ്​റ്റിൽ. എരുമപ്പെട്ടി ഉമിക്കുന്ന് കോളനി വീരത്ത് വീട്ടിൽ ശിവദാസൻ (35), നല്ലെങ്കര കാഞ്ഞിലി സച്ചിൻ (25), ആറ്റത്ര മുല്ലയ്ക്കൽ വൈശാഖ് (33), ആര്യാംപാടം കരുമത്തിൽ ലജീഷ് (28), പറപ്പൂർ പാലയ്ക്കൽ പ്രസാദ് (28), കുറ്റൂർ തവളക്കുളം കറുത്തേടത്ത് ബിജു എന്നിവരെയാണ് കുറ്റൂരിൽനിന്ന് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. മൂന്നുപേർ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു. മുഖ്യപ്രതി കുറ്റൂർ തവളക്കുളം ഈച്ചരത്ത് വീട്ടിൽ പ്രദീഷ് (27) കഴിഞ്ഞദിവസം പിടിയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.