പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം: അഞ്ച് പവന്‍ നഷ്​ടപ്പെട്ടു

മണ്ണുത്തി: മൂന്ന് ദിവസമായി പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം. അഞ്ച് പവന്‍ സ്വര്‍ണമാലയും വിലയേറിയ വാച്ചും നഷ്​ടപ്പെട്ടു. മുക്കാട്ടുക്കര നായരങ്ങാടിയില്‍ പാലിശ്ശേരി സണ്ണിയുടെ വീട്ടിലാണ് മോഷണം. മൂന്ന് ദിവസം മുമ്പ് വീട്ടുകാര്‍ വീട് പൂട്ടി പോയതാണ്. ശനിയാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടി​ൻെറ മുന്‍ഭാഗത്ത് വാതില്‍ പൊളിച്ചാണ് മോഷ്​ടാക്കള്‍ കയറിയിരിക്കുന്നത്. അകത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാലയും വാച്ചുമാണ് നഷ്​ടപ്പെട്ടത്. മണ്ണുത്തി പൊലീ​െസത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മണ്ണുത്തി ഭാഗത്ത് നേരത്തെയും പൂട്ടിക്കിടന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ നടന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.