ആധുനിക മത്സ്യമാർക്കറ്റ് തുറക്കാത്തതിൽ പ്രതിഷേധം

പടം: tct mgkavu prethishedam വടക്കാഞ്ചേരി: നഗരസഭയുടെ അനാസ്ഥമൂലം അടഞ്ഞുകിടക്കുന്ന അഞ്ചുവർഷം മുമ്പ്​ ഒരുകോടി ​െചലവിട്ട് പണിപൂർത്തീകരിച്ച അത്യാധുനിക ഫിഷ് മാർക്കറ്റ് തുറന്നുകൊടുക്കാത്തതിൽ കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ മത്സ്യ മാർക്കറ്റിന്​ മുന്നിൽ പ്രതീകാത്മകമായി മത്സ്യവിൽപന നടത്തി പ്രതിഷേധിച്ചു. പ്രതിഷേധ സമരം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റി വൈസ് പ്രസിഡൻറ്​ എ.എസ്. ഹംസ ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ സി. വിജയൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.