അംബേദ്ക്കറുടെ സ്​മാരകം തകർത്തതിൽ പ്രതിഷേധിച്ചു

തളി: ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്ക്കറുടെ പേരിലുള്ള മുംബൈയിലെ സ്മാരകം രാജഗൃഹം സംഘ്​പരിവാർ പ്രവർത്തകർ ആക്രമിച്ച്​ തകർത്തതിനെതിരെ പി.കെ.എസ്. വരവൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തളിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പി.കെ.എസ് ചേലക്കര ഏരിയ ജോ. സെക്രട്ടറി എം.ആർ. രതിമോഹൻ ഉദ്ഘാടനം ചെയ്തു. വി.ടി. സന്തോഷ് അധ്യക്ഷത വഹിച്ചു. പി. ശങ്കരൻകുട്ടി, പി.കെ. ഷിജു, പി.വി. വിനീത് എന്നിവർ സംസാരിച്ചു. പടം : tt ermpty prethishedha yogam മുംബൈയിലെ അംബേദ്കർ സ്മാരകം സംഘ്​പരിവാർ പ്രവർത്തകർ ആക്രമിച്ച്​ തകർത്തതിൽ പ്രതിഷേധിച്ച് പി.കെ.എസ്. വരവൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തളിയിൽ നടത്തിയ പ്രതിഷേധ യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.