അന്തർദേശീയ വെബിനാർ

തൃശൂർ: ലോകരാജ്യങ്ങൾ കോവിഡ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ മികച്ച ആശയങ്ങളുമായി മുന്നോട്ടുവരണമെന്ന് മണപ്പുറം ഗ്രൂപ് മാനേജിങ് ഡയറക്ടർ വി.പി. നന്ദകുമാർ അഭിപ്രായപ്പെട്ടു. തൃശൂർ കേച്ചേരി വിദ്യ എൻജിനീയറിങ്​ കോളജിലെ സ്കിൽ സൻെററും ഐ.എസ്.ടി.ഇ യൂനിറ്റും സംയുക്തമായി കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യ ഇൻറർനാഷനൽ ചാരിറ്റബിൾ ട്രസ്​റ്റ്​ ചെയർമാൻ ഡോ. സന്തോഷ് പ്രസന്നൻ അധ്യക്ഷത വഹിച്ചു. വിദ്യ എക്സിക്യൂട്ടിവ് ഡയറക്ടർ ജി. മോഹനചന്ദ്രൻ, ഫിനാൻസ് ഡയറക്ടർ സുരേഷ് ലാൽ, പ്രിൻസിപ്പൽ ഡോ. സി.ബി. സജി, അക്കാദമിക് ഡീൻ ഡോ. സുധ ബാലഗോപാലൻ, പ്രോഗ്രാം കോഓഡിനേറ്റർ അനിൽ എന്നിവർ നേതൃത്വം നൽകി. ജൂലൈ 11 മുതൽ 18 വരെയാണ് വെബിനാർ. ഫോൺ: 8086850021. ഫോട്ടോ :tcr nandakumar കേച്ചേരി വിദ്യ എൻജിനീയറിങ്​ കോളജ് സംഘടിപ്പിച്ച ഓൺലൈൻ അന്തർദേശീയ വിദ്യാഭ്യാസ വെബിനാർ മണപ്പുറം ഗ്രൂപ് മാനേജിങ് ഡയറക്ടർ വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.