ബൈക്ക് യാത്രികനെ മുളക് പൊടിയെറിഞ്ഞ് ആക്രമിക്കാൻ ശ്രമം

എരുമപ്പെട്ടി: . പതിയാരം മലയകം ഐശ്വര്യ ഫാമി​ൻെറ ഉടമ എരുമപ്പെട്ടി കോനൂരാൻ വീട്ടിൽ ജോസിന്​ നേരെയാണ് ആക്രമണം. ശനിയാഴ്ച പുലർച്ച നാലരയോടെ എരുമപ്പെട്ടി ശങ്കരൻ റോഡ് ജങ്​ഷനിലെ ഗ്യാസ് ഏജൻസിക്ക്​ സമീപമാണ് സംഭവം. എരുമപ്പെട്ടിയിലെ വീട്ടിൽനിന്ന് ഫാമിലേക്ക് പോവുകയായിരുന്നു. റോഡരികിലെ വൈദ്യുതി പോസ്​റ്റിന് സമീപം മറഞ്ഞിരുന്ന അക്രമി ജോസി​ൻെറ മുഖത്തേക്ക് ഉപ്പ് കലർത്തിയ മുളക് പൊടി എറിയുകയായിരുന്നു. അപകടം മനസ്സിലാക്കിയ ജോസ് ബൈക്ക് നിർത്താതെ ഓടിച്ച് പോയി. തുടർന്ന് എരുമപ്പെട്ടി പൊലീസിൽ പരാതി നൽകി. ഇൻസ്പെക്ടർ കെ.കെ. ഭൂപേഷി​ൻെറ നേതൃത്വത്തിൽ പൊലീസ് സംഭവസ്ഥലം പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.