മാലിന്യം നീക്കാത്തതിനെതിരെ ഒറ്റയാള്‍ സമരം

മറ്റത്തൂര്‍: പൊതുസ്ഥലത്ത് കൂട്ടിയിട്ട . കോടാലി ടൗണിനോട് ചേര്‍ന്ന് പഞ്ചായത്ത് കളിസ്ഥലത്തിൻെറ പ്രവേശന കവാടത്തിനരികില്‍ മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന അജൈവ മാലിന്യം നീക്കം ചെയ്യാത്തതിലാണ് പൊതുപ്രവര്‍ത്തകനായ ആൻറു ചെമ്മിഞ്ചേരി മാലിന്യക്കൂമ്പാരത്തിന്​ മുന്നില്‍നിന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. മാലിന്യം പൂര്‍ണമായും നീക്കംചെയ്യും മറ്റത്തൂര്‍: ഗ്രീന്‍ കേരള പദ്ധതിപ്രകാരം മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്ന്​ ശേഖരിച്ചിട്ടുള്ള പ്ലാസ്​റ്റിക് മാലിന്യം എത്രയും വേഗം പൂര്‍ണമായും നീക്കംചെയ്യുമെന്ന് പഞ്ചായത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് പറഞ്ഞു. പ്രവൃത്തി ഏറ്റെടുത്ത ഏജന്‍സിക്ക് ലോക്ഡൗണ്‍മൂലം സമയബന്ധിതമായി മാലിന്യം നീക്കംചെയ്യാന്‍ സാധിച്ചില്ല. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കഴിഞ്ഞദിവസം മുതല്‍ മാലിന്യം കൊണ്ടുപോകാന്‍ തുടങ്ങിയിട്ടുണ്ട്. അവശേഷിക്കുന്നവ അടുത്ത ദിവസങ്ങളില്‍ നീക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.